: സമ്പൂർണ അടച്ചുപൂട്ടൽ ലംഘിച്ചതിന് ചൊവ്വാഴ്ച സംസ്ഥാനത്ത് 402 കേസ് രജിസ്റ്റർചെയ്തു. കൊല്ലത്ത് വിവിധ സംഭവങ്ങളിലായി 80 ആളുകളുടെ പേരിൽ കേസെടുത്തു. അഴീക്കൽ തുറമുഖത്തിന്റെ പ്രധാന കവാടത്തിൽ വിലക്ക് ലംഘിച്ച് കൂടിനിന്ന കണ്ടാലറിയാവുന്ന 400 ആളുകളുടെ പേരിലും ലേലഹാളിൽ വിലക്ക് ലംഘിച്ച് മത്സ്യലേലം നടത്തിയ 200 ആളുകളുടെ പേരിലും കേസെടുത്തു. * ഇടുക്കി ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങിയതിന് 22 ആളുകളുടെ പേരിലും കേസെടുത്തു. * വിലക്ക് ലംഘിച്ച് തുറന്നതിന് തൊടുപുഴയിൽ നാലു കടകളുടെ മാനേജർമാർക്കെതിരേയും നടപടിയെടുത്തു. * മൂന്നാറിൽ നിർദേശങ്ങൾ ലംഘിച്ച് യാത്രക്കാരുമായി പോയ ഏഴു വാഹനങ്ങൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ മൂന്നാറിലേക്ക് സർവീസ് നടത്തിയ സ്വകാര്യബസ് ദേവികുളം തഹസിൽദാർ ജിജി കുന്നപ്പിള്ളി പിടിച്ചെടുത്ത് പോലീസിന് കൈമാറി. ബസിന്റെ പെർമിറ്റ് റദ്ദാക്കി. * പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങിയ 18 ആളുകളുടെപേരിൽ പോലീസ് നടപടി. * ആലപ്പുഴയിൽ നിരോധനം ലംഘിച്ച 17 കടയുടമകളുടെ പേരിൽ കേസ്. നിയമംലംഘിച്ച് കട തുറന്നതിനും ഹോട്ടലിലും ബേക്കറിയിലും ആളുകളെയിരുത്തി ഭക്ഷണം വിളമ്പിയതിനുമാണ് നടപടി. * പാലക്കാട്ട് ടൈൽ വിൽക്കുന്ന കട തുറന്നതിന് ഒറ്റപ്പാലത്ത് കടയുടമയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. മുന്നിൽ തിരുവനന്തപുരം കേസുകളുടെ കാര്യത്തിൽ തിരുവനന്തപുരമാണ് മുന്നിൽ-123 എണ്ണം. കൊല്ലം(70), കോട്ടയം(10), ആലപ്പുഴ (24), ഇടുക്കി (48), എറണാകുളം (69), തൃശ്ശൂർ (21), പാലക്കാട് (1), മലപ്പുറം (06), കോഴിക്കോട് (02), വയനാട് (13), കണ്ണൂർ (10), കാസർകോട് (5). Content Highlights: 402 cases were registered in the state for violation of lockdown
from mathrubhumi.latestnews.rssfeed https://ift.tt/2Ued34a
via
IFTTT
No comments:
Post a Comment