‘കോയീ റോഡ് പർ നാ നികലെ’: കൊറോണയ്ക്ക് പുതിയ നിർവചനവുമായി പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 24, 2020

‘കോയീ റോഡ് പർ നാ നികലെ’: കൊറോണയ്ക്ക് പുതിയ നിർവചനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണയ്ക്ക് പുതിയ നിർവചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ, ഹിന്ദിയിൽ എഴുതിത്തയ്യാറാക്കിയ പോസ്റ്റർ കാണിച്ചാണ് പ്രധാനമന്ത്രി നിർവചനം പറഞ്ഞത്. കൊ=കോയീ (ആരും), റോ= റോഡ് പർ (റോഡിൽ ), നാ= നാ നികലേ (ഇറങ്ങരുത്). കൊറോണ എന്നതിന്റെ അർഥം ആരും റോഡിൽ ഇറങ്ങരുത് എന്നാണെന്നായിരുന്നു മോദിയുടെ വിശേഷണം. ആരോഗ്യമുണ്ടെങ്കിലേ ലോകമുള്ളൂ( ജാൻ ഹെ തോ ജഹാൻ ഹെ) എന്ന് പ്രസംഗത്തിനിടയിൽ ജനങ്ങളെ ഓർമിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊറോണയെ നേരിടാൻ ജീവിതം സമർപ്പിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി പ്രാർഥിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ പ്രവർത്തകർ എന്നിവർക്കായി പ്രാർഥിക്കണമെന്നായിരുന്നു മോദിയുടെ അഭ്യർഥന. രോഗവ്യാപനത്തിന്റെ കണക്കുകളും പ്രധാനമന്ത്രി പരാമർശിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ലക്ഷം പേർക്ക് രോഗബാധയുണ്ടാകാൻ 66 ദിവസം വേണം. എന്നാൽ, രണ്ടു ലക്ഷം പേർക്ക് പടരാൻ 11 ദിവസം മതി. തുടർന്ന് മൂന്നുലക്ഷം പേർക്ക് രോഗബാധയുണ്ടാകാൻ നാലു ദിവസം മാത്രം മതി. കാട്ടു തീ പോലെ രോഗം പടരും. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് രോഗവ്യാപനത്തെ തടയാനുള്ള മാർഗം. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ച വരുത്തിയാൽ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും. അതിനാൽ വീട്ടിൽ കഴിയുക, വീട്ടിൽത്തന്നെ കഴിയുക, വീട്ടിൽ മാത്രം കഴിയുക -പ്രധാനമന്ത്രി പറഞ്ഞു. Content Highlight: Corona means Koi Road Par Na Nikle, PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2wDwXMW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages