കൊറോണ ഭീതി; കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

കൊറോണ ഭീതി; കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ

ഒറ്റദിവസം മൂന്നുമരണങ്ങൾ. രോഗം സ്ഥിരീകരിച്ചത് നൂറിലേറെപ്പേർക്ക്. കശ്മീർ മുതൽ കന്യാകുമാരിവരെ കൊറോണപ്പേടിയിലാണ്. ഏറക്കുറെ സ്തംഭനാവസ്ഥയിലാണ് രാജ്യം പഞ്ചാബ് മാർച്ച് 31 വരെ പൂർണമായും അടച്ചു. അവശ്യസർവീസുകളും സർക്കാർ സേവനങ്ങളും തുടരും. ചണ്ഡീഗഢും അടച്ചു. പാൽ, ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവ ലഭ്യമാകും. പഞ്ചാബിൽ 14 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഗുജറാത്ത് നാല് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ 18 ആയി. ബിഹാർ ബിഹാറിൽ ആദ്യ മരണം. ഖത്തറിൽ നിന്നെത്തിയ 38 കാരനാണ് മരിച്ചത്. മധ്യപ്രദേശ് സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. ലണ്ടനിൽനിന്ന് മടങ്ങിയ നിയമവിദ്യാർഥിനിക്കാണ് രോഗബാധ. അസം ഒരു കോവിഡ് കേസുപോലുമില്ല. രോഗബാധ സംശയിച്ച നാലര വയസ്സുകാരിക്ക് രണ്ടാമത്തെ പരിശോധനയിൽ നെഗറ്റീവ്. ബംഗാൾ സംസ്ഥാനത്ത് തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ ഒട്ടുമിക്ക സ്ഥലങ്ങളും അടച്ചു. പൊതുഗതാഗതം നിർത്തിവെച്ചു. അതേസമയം ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട അവശ്യ സർവീസുകൾ നടത്താം. ഒഡിഷ ഇതുവരെ രണ്ടുപേർക്ക് മാത്രം കോവിഡ്. ജാർഖണ്ഡ് അന്തർസംസ്ഥാന ബസ് സർവീസുകൾ നിർത്തി. ഏപ്രിൽ 14 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടി. അരുണാചൽ ആഴ്ചച്ചന്തകളും സിനിമാ തിയേറ്ററുകളും നേരത്തേ അടച്ചു. ജമ്മുകശ്മീർ കശ്മീരിൽ നാലാം ദിവസവും നിരത്തുകളെല്ലാം ഒഴിഞ്ഞുകിടന്നു. ഗുജറാത്ത് സൂറത്തിൽ ഒരു മരണം. കേസുകൾ 18 ആയി. മിസോറം സംസ്ഥാനം ഭാഗിഗമായി അടച്ചു. സംസ്ഥാന അതിർത്തികളെല്ലാം അടച്ചു. ത്രിപുര കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പൊതുസ്ഥലങ്ങൾ, ബാറുകൾ, മസാജ് പാർലറുകൾ, മ്യൂസിയങ്ങൾ, നൈറ്റ് ക്ലബ്ബുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എല്ലാം അടച്ചു. ചണ്ഡീഗഢ് ആറുപേർക്ക് കോവിഡ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതം നിർത്തിവെച്ചു. ഹരിയാണ ഏഴ് ജില്ലകൾ മാർച്ച് 31 വരെ അടച്ചു. ഗോവ മാർച്ച് 25 വരെ കർഫ്യൂ തുടരും. തെലങ്കാന മാർച്ച് 31 വരെ സംസ്ഥാനം അടച്ചിടും. പുതുച്ചേരി മാർച്ച് 31 വരെ നിരോധനാജ്ഞ. Content Highlight: coronavirus prevention: From Kashmir to Kanyakumari


from mathrubhumi.latestnews.rssfeed https://ift.tt/39ciPaE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages