ചൂടുകാലാവസ്ഥയിൽ രോഗം പടരില്ല കൊറോണ വൈറസ് രോഗവ്യാപനത്തെ കാലാവസ്ഥ ബാധിക്കില്ല. കടുത്ത ചൂടുള്ളതും തണ്ണുപ്പേറിയതുമായ കാലാവസ്ഥകളിൽ രോഗം പടർന്നിട്ടുണ്ട്. മഞ്ഞുണ്ടെങ്കിൽ പകരില്ല തണുത്ത കാലാവസ്ഥ വൈറസുകളെ നശിപ്പിക്കുമെന്ന പ്രചാരണം ശരിയല്ല. മനുഷ്യശരീരത്തിന്റെ ശരാശരിതാപനിലയായ 37 ഡിഗ്രിയെ മാറ്റിമറിക്കാൻ പുറത്തെ കാലാവസ്ഥയ്ക്ക് കഴിയില്ല. രോഗവ്യാപനത്തെ മഞ്ഞുകാലാവസ്ഥ തടയില്ല ചൂടുവെള്ളത്തിലെ കുളി രോഗമകറ്റും ചൂടുവെള്ളത്തിൽ കുളിച്ചാൽ രോഗത്തിൽനിന്നു രക്ഷ നേടാനാകില്ല. ഇതും ശരീരതാപനിലയെ കൂട്ടില്ല. ശരീരതാപനിലയെ ഇത് ബാധിക്കില്ല. കൂടാതെ വെള്ളത്തിന്റെ ചൂട് ഒരളവിൽ കൂടുതലാകുന്നതു പൊള്ളലേൽക്കാനിടയാക്കും കൊതുകിൽനിന്നു പകരും കൊറോണ വൈറസ് കൊതുകുകടിയിൽനിന്നു മനുഷ്യരിലേക്കു പകരില്ല. ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ വൈറസ് രോഗബാധിതരായ വ്യക്തികളിലെ ശരീരസ്രവങ്ങളിൽ നിന്നാണു പകരുന്നത്. പ്രായമായവരെ മാത്രമേ ബാധിക്കൂ എല്ലാ പ്രായത്തിലുള്ളവരെയും കോവിഡ് -19 ബാധിക്കും. പ്രായകൂടുതലുള്ളവർക്കും ആസ്തമ, പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങൾ ബാധിച്ചവർക്കും രോഗംവരാനുള്ള സാധ്യത കൂടുതലാണ് മരുന്നു കണ്ടെത്തി വൈറസുകളെ ചെറുക്കാൻ കഴിയുന്ന മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ന്യുമോണിയ രോഗത്തിന്റെ പ്രതിരോധമരുന്നുകൾ, വിവിധ ആന്റിബയോട്ടിക്സ് എന്നിവയും രോഗപ്രതിരോധത്തിനു ഫലപ്രദമല്ല. തെർമൽ സ്കാനറുകൾ ഉപയോഗിച്ച് കൊറോണ അറിയാം കോവിഡ്-19 വൈറസ് പരിശോധിക്കുന്നതിനല്ല, പകരം ശരീര താപനില കണക്കാക്കി രോഗലക്ഷണങ്ങൾ കണ്ടെത്താനാണു തെർമൽ സ്കാനറുകൾ ഉപയോഗിക്കുന്നത്. രക്ത,സ്രവ സാംപിളുകൾ പരിശോധിച്ചാണു രോഗനിർണയം നടത്തുന്നത്. content highlights:Covid 19 precautions and fake news
from mathrubhumi.latestnews.rssfeed https://ift.tt/3bfIxN9
via
IFTTT
No comments:
Post a Comment