ജർമൻ ചാൻസലർ ആംഗേല മെർക്കൽ നിരീക്ഷണത്തിൽ, യു.എസ്. സെനറ്റർക്ക്‌ രോഗബാധ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

ജർമൻ ചാൻസലർ ആംഗേല മെർക്കൽ നിരീക്ഷണത്തിൽ, യു.എസ്. സെനറ്റർക്ക്‌ രോഗബാധ

ബെർലിൻ: ജർമൻ ചാൻസലർ ആംഗേല മെർക്കൽ സ്വയം സമ്പർക്കവിലക്കിൽ. മെർക്കലിനെ ചികിത്സിച്ച ‍ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ഔദ്യോഗികപ്രവർത്തനങ്ങളെല്ലാം മെർക്കൽ വീട്ടിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സർക്കാർ വക്താവ് സ്റ്റെഫെൻ സൈബെർട്ട് പറഞ്ഞു.അതിനിടെ യു.എസ്. സെനറ്റർ റാന്റ് പോളിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ സെനറ്റംഗമാണ് പോൾ. ഇദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അടുത്തിടെ ഒട്ടേറെ യാത്രകൾ നടത്തിയിരുന്ന പശ്ചാത്തലത്തിൽ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3anPYlv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages