തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കയറ്റുമതിയെയും ബാധിക്കുന്നു. തോട്ടംമേഖലയ്ക്ക് കനത്ത തിരിച്ചടിയായി തേയിലവിപണി ഇടിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ടൺകണക്കിന് തേയില കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ച 2,12,419 കിലോ തേയില (സി.ടി.സി. ലീഫ്) ലേലത്തിനെത്തിച്ചെങ്കിലും 1,11,207 (52 ശതമാനം) കിലോയും വിറ്റുപോയില്ല. മാർച്ച് നാലിലെ ലേലത്തിൽ 1,14,991 കിലോ വിറ്റുപോയി. 91,095 കിലോ കെട്ടിക്കിടന്നു. പൊടിത്തേയിലയിൽ 2,21,540 കിലോയോളം (25 ശതമാനം) ലേലത്തിനെടുക്കാൻ ആളുണ്ടായില്ല. മാർച്ച് മൂന്നിന് 1,69,091 കിലോ (19 ശതമാനം) തുറമുഖത്ത് അവശേഷിച്ചു. വിവിധ ഇനങ്ങളിലായി മാസം ഏഴായിരം ടൺവരെ കൊച്ചി തുറമുഖത്തുനിന്ന് മാത്രം കയറ്റിയയച്ചിരുന്നെങ്കിൽ രണ്ടായിരം ടണ്ണിന്റെവരെ കുറവുണ്ടായി. ഗൾഫ് രാജ്യങ്ങൾ, ഇറാൻ, ഇറാഖ്, റഷ്യ എന്നിവിടങ്ങളിലാണ് തെന്നിന്ത്യൻ തേയിലയ്ക്ക് ആവശ്യക്കാരേറെ. വ്യാപാരമാന്ദ്യംമൂലം കയറ്റുമതിക്കാർ കൂട്ടത്തോടെ വിട്ടുനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമേരിക്ക, ഇറാൻ ബന്ധം വഷളായതുമുതൽ മാന്ദ്യം തുടരുന്നുണ്ടെങ്കിലും ഇപ്പോൾ അത് കനത്തു. വിലയിലും വൻ ഇടിവുണ്ടായി. കഴിഞ്ഞവർഷം 114 രൂപവിലയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 101 രൂപയാണ് ലേലവിപണിയിലെ ശരാശരി വില. അതേസമയം ശരാശരി ഉത്പാദനച്ചെലവ് 149 രൂപയായി ഉയർന്നിട്ടുണ്ടെന്നും തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. സിവിൽ സപ്ലൈസിന് പ്രിയം തമിഴ്നാട് തേയില 2019 ഓഗസ്റ്റുമുതൽ ഡിസംബർവരെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ വാങ്ങിയ തേയിലയിൽ 42.27 ശതമാനം മാത്രമാണ് കേരളത്തിലെ തോട്ടങ്ങളിലേത്. 55.28 ശതമാനവും തമിഴ്നാട് തേയിലയായിരുന്നു. സിവിൽ സപ്ലൈസ് പോലെയുള്ള ഏജൻസികൾ ആഭ്യന്തരവിപണിയിലെ തേയില വാങ്ങുകയാണെങ്കിൽ ഒരു പരിധിവരെ പ്രതിസന്ധി കുറയ്ക്കാനാകുമെന്ന് പ്ലാന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി അജിത് ബി.കെ. അഭിപ്രായപ്പെട്ടു. Content Highlights:Corona Crisis; cant export, There are tons of teas in warehouses
from mathrubhumi.latestnews.rssfeed https://ift.tt/2xiMDpa
via
IFTTT
No comments:
Post a Comment