ആലപ്പുഴ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ പേരിൽ കേരള- കർണാടക അതിർത്തി അടച്ചിട്ടിരിക്കുന്ന കർണാടക സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. ശത്രുരാജ്യങ്ങൾക്കിടയിൽ പോലും പ്രയോഗിക്കാത്ത കാടൻ ശൈലിയാണ് കർണാടക സർക്കാർ ഈ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്.
ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല ഈ നടപടി. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് മാരകമായ ക്ഷതമേൽപ്പിച്ചിരിക്കുന്ന റോഡ് ഉപരോധം അടിയന്തിരമായി പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
കേരളത്തിലേക്കുള്ള ഗതാഗതവും ചരക്ക് നീക്കവും തടയപ്പെടുമ്പോൾ കർണാടക സംസ്ഥാനത്തിനും കനത്ത നഷ്ടമാണുണ്ടാവുകയെന്ന കാര്യവും ഭരണാധികാരികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/39Br14R
via IFTTT
No comments:
Post a Comment