ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 227 കേസുകള്‍. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിങ്കളാഴ്ചത്തെ കുടി കണക്കുകള്‍ എത്തിയപ്പോള്‍ രോഗബാധിതരുടെ മൊത്തം എണ്ണം 1251 ആയി.
മൊത്തം രോഗികളില്‍ 102 പേര്‍ രക്ഷപ്പെട്ട ആശുപത്രി വിട്ടപ്പോള്‍ 32 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയതായി റിപ്പോര്‍ട്ട ചെയ്യപ്പെട്ട കേസുകളില്‍ 25 പുതിയ രോഗികളുമായി ഡല്‍ഹിയാണ് മുന്നില്‍. ഇവിടെ ആകെ രോഗികളുടെ എണ്ണം 97 ആയി. രണ്ടു മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ സാമൂഹ്യ വ്യാപനത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്നും എന്നാല്‍ സാമൂഹ്യ അകലം വഴി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന മാധ്യമവാര്‍ത്തകളും കേന്ദ്രം തള്ളിയിട്ടുണ്ട്. അതിനിടയില്‍ ഡല്‍ഹിയിലെ അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം തുടരുകയാണ്. എന്നാല്‍ ഇത് തടയുന്നതിനായി ഉത്തര്‍പ്രദേശ് ഗൗതമ ബുദ്ധനഗര്‍ തിങ്കളാഴ്ച രാവിലെ അടച്ചിരുന്നു. അതിഥി ജീവനക്കാര്‍ക്ക് ഭക്ഷണവും താമസിക്കാന്‍ ഇടവും നല്‍കി സംരക്ഷിക്കണമെന്നും അതിര്‍ത്തികള്‍ അടയ്ക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കടുത്ത നടപടികള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമായി തെലുങ്കാന മാറുകയാണ്. മുഖ്യമന്ത്രിയില്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുകയാണ്. 10 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് എക്‌സിക്യൂട്ടീവുകള്‍, രാഷ്ട്രീയ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാനപങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍ കാര്‍ എന്നിവരുടെയെല്ലാം മാസവരുമാനത്തില്‍ പിടുത്തമിടാനാണ് ഉദ്ദേശം. ലോകത്തുടനീളമായി 37,000 മരണമാണ് തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം പിടിപെട്ടവരുടെ എണ്ണം ഏഴരലക്ഷം കഴിഞ്ഞിരിക്കുകയാണ്.
from mangalam.com https://ift.tt/2Uvoxkb
via IFTTT
No comments:
Post a Comment