മകന്റെ വേദന കണ്ട അച്ഛനും മരണത്തിന് കീഴടങ്ങിഃ മകന്‍ മരിച്ചതറിയാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 30, 2020

മകന്റെ വേദന കണ്ട അച്ഛനും മരണത്തിന് കീഴടങ്ങിഃ മകന്‍ മരിച്ചതറിയാതെ

മംഗളൂരു: സ്വന്തം മകന്‍ വേദനകൊണ്ട് പുളയുന്നതുകണ്ട അച്ഛന് ഹൃദയാഘാതം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് പ്രസാദ്(34) എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ ബുദ്ധിമുട്ട്് കണ്ടതിനെ തുടര്‍ന്നാണ് അച്ഛന് ഹൃദയാഘാതം ഉണ്ടായത്. ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന റിട്ട.ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി എം.മുകുന്ദന്‍(74), മകന്‍ പ്രസാദ്(34) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ മണിക്കൂറിന്റെ വ്യത്യാസത്തില്‍ ദര്‍ളഗട്ട സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പ്രസാദിന് കഠിനമായ ശ്വാസംമുട്ടലുണ്ടായി. അസ്വസ്ഥത പ്രകടിപ്പിച്ച പ്രസാദിനെ ഉടന്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മകന്റെ അസ്വസ്ഥതകണ്ട് രക്തസമ്മര്‍ദമേറി നെഞ്ചുവേദനവന്ന മുകുന്ദനെയും ഒരുമണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചു.

പ്രസാദ് പുലര്‍ച്ചെ ഒന്നരയോടെയും മുകുന്ദന്‍ രണ്ടരയോടെയും മരിച്ചു. മകന്‍ മരിച്ചവിവരം മുകുന്ദന്‍ അറിഞ്ഞിരുന്നില്ല. മുകുന്ദന്റെ ഭാര്യ: രാധ. മറ്റൊരു മകന്‍: മോഹന്‍(എ.സി. മെക്കാനിക്ക്). മരുമകള്‍: വിദ്യ(കെ.എസ്. ഹെഗ്‌ഡെ ആശുപത്രി).



from mangalam.com https://ift.tt/2WZsjUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages