മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അശ്ളീല പരാമർശം: യുവാവ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അശ്ളീല പരാമർശം: യുവാവ് അറസ്റ്റിൽ

മേലാറ്റൂർ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ഫെയ്സ്ബുക്കിലൂടെ അശ്ളീല പരാമർശം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളിവീട്ടിൽ അൻഷാദി (35) നെയാണ് മേലാറ്റൂർ എസ്.ഐ പി.എം. ഷമീർ അറസ്റ്റ്ചെയ്തത്. പ്രതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടായ 'അൻഷാദ് മലബാറി' എന്ന പേജിലൂടെ മറ്റൊരു പോസ്റ്റിന് മറുപടി കൊടുത്തുകൊണ്ടാണ് അശ്ലീല പരാമർശം നടത്തിയത്. പ്രവാസിയായിരുന്ന അൻഷാദ് നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. പ്രതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ ജാമ്യത്തിൽ വിട്ടു. Content Highlights:Youth arrested for vulgar remarks against Health Minister K. K. Shailaja


from mathrubhumi.latestnews.rssfeed https://ift.tt/38PKb6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages