മുഖാവരണം ധരിച്ച് സേവ് ദി ഡേറ്റ്; കൊറോണ പ്രതിരോധ സന്ദേശവുമായി ഈ ചെക്കനും പെണ്ണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

മുഖാവരണം ധരിച്ച് സേവ് ദി ഡേറ്റ്; കൊറോണ പ്രതിരോധ സന്ദേശവുമായി ഈ ചെക്കനും പെണ്ണും

മുഹമ്മ : കല്യാണത്തിന് മുൻപ് മുഖാവരണം ധരിച്ച് ഇറങ്ങിയിരിക്കുകയാണ് മുഹമ്മയിലെ ചെക്കനും പെണ്ണും. ഞായറാഴ്ച വിവാഹിതരാകുന്ന രാഹുലും ശ്രീലക്ഷ്മിയുമാണ് കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചത്. മുഖാവരണം ധരിച്ചുള്ള ഇവരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഇപ്പോൾ വൈറലാണ്. മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് മറ്റത്തിൽ ശശിയുടെയും പ്രിയയുടെയും മകൾ ശ്രീലക്ഷ്മിയും വടക്കനാര്യാട് നേതാജി നിളാപറമ്പിൽ രാജേന്ദ്രന്റെ മകൻ രാഹുലുമാണ് വിവാഹത്തിനുമുമ്പുള്ളള സേവ് ദി ഡേറ്റ് ഫോട്ടോയിലൂടെ കൊറോണ സന്ദേശം നൽകുന്നത്. കൊറോണ പടരും മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹം ലളിതമാക്കണമെന്ന് സർക്കാർ നിർദേശം വന്നു. ഇത് അനുസരിക്കുന്നതിനൊപ്പം കൊറോണ പ്രതിരോധ സന്ദേശം കൂടി നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വധൂഗൃഹത്തിലാണ് വിവാഹം. വളരെ അടുപ്പമുള്ളവർ മാത്രമേ കല്യാണത്തിന് പങ്കെടുക്കുന്നുള്ളൂ. ആരോഗ്യവകുപ്പിന്റെ നിർദേശാനസുരണം കല്യാണത്തിനെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ക്യാമറയും സ്ഥാപിച്ചു. മകരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വീടിനുസമീപത്തും മറ്റും ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവാഹശേഷമുള്ള സത്കാരം മറ്റൊരുദിവസത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. Content Highlights: Save the date photo with Corona defence message


from mathrubhumi.latestnews.rssfeed https://ift.tt/2QhzaUX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages