ചൈനയിലെ ശാസ്ത്രജ്ഞർ നേരത്തേ പറഞ്ഞു; മറ്റൊരു മാരക വൈറസ് വരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

ചൈനയിലെ ശാസ്ത്രജ്ഞർ നേരത്തേ പറഞ്ഞു; മറ്റൊരു മാരക വൈറസ് വരും

കൊച്ചി: സാർസ്, മെർസ് എന്നീ കൊറോണ വൈറസ് പോലെ ചൈനയിൽ മറ്റൊരു വൈറസ് പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം മാർച്ചിൽത്തന്നെ പ്രവചിച്ചതായി റിപ്പോർട്ട്. പ്രമുഖ ശാസ്ത്ര ജേണലായ 'വൈറസസി'ലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ചത്. പുതിയ രോഗവും വവ്വാലിൽനിന്നാകുമെന്നായിരുന്നു പ്രവചനം. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. സാർസ് കൊറോണ വൈറസ്, സാഡ്സ് കൊറോണ വൈറസ് എന്നിവ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണ്. രണ്ടും വവ്വാലിൽനിന്നായിരുന്നു. വവ്വാലുമായി അടുത്തിടപഴകുന്നവരാണ് ചൈനക്കാർ. ഇത് രോഗം മനുഷ്യരിലേക്കും കന്നുകാലികളിലേക്കും വ്യാപിക്കാൻ സാധ്യത കൂട്ടുന്നു. ചൈനക്കാരുടെ ഭക്ഷണരീതികളും കാരണമാണ്. വിശദമായി പഠിക്കണം നാലു കാര്യങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് പറയുന്നു: 1. ജനിതകമായി ഭിന്നസ്വഭാവമുള്ള ഒരുപാട് വൈറസുകൾ വവ്വാലുകളിൽ കാണുന്നത് എന്തുകൊണ്ട്? 2. ഇപ്പോൾ കണ്ടെത്തിയതുകൂടാതെ മനുഷ്യരിൽ രോഗം വരുത്താവുന്ന വേറെയും വൈറസുകൾ വവ്വാലുകളിലുണ്ട്. അവ കണ്ടെത്തണം. 3. സാർസും സാഡ്സും മനുഷ്യരിലേക്കും പന്നികളിലേക്കും പടർന്നത് വവ്വാലുകളിൽനിന്നാണെങ്കിലും ഇതിന്റെ കൃത്യമായ പ്രസരണം കണ്ടെത്താനായിട്ടില്ല. 4. ഒരു രോഗലക്ഷണവും കാണിക്കാതെ വവ്വാലുകൾക്ക് എങ്ങനെ ദീർഘകാലം വൈറസിനെ വഹിക്കാൻ കഴിയും. കൊറോണ പലതരം വിവിധതരം വവ്വാലുകളിലായി ഏകദേശം 20- തരം കൊറോണ വൈറസുകളുണ്ടെന്ന് കുസാറ്റിലെ വൈറോളജി ലാബ് ഫാക്കൽറ്റി ഡോ. മോഹനൻ വലിയവീട്ടിൽ പറഞ്ഞു. ഉപജാതികളും വർഗങ്ങളുമായി 300-400 എണ്ണം വരാം. ഇതിൽ എത്രയെണ്ണം മനുഷ്യരെ ബാധിക്കുമെന്നു പറയാനാവില്ല. കൊറോണ ആർ.എൻ.എ. വൈറസാണ്. ഇത് പെട്ടെന്ന് രൂപാന്തരംചെയ്യും. പുതിയൊരു രൂപത്തിലായിരിക്കാം മനുഷ്യരിലേക്കു വരുന്നത്. സാർസ് കൊറോണ വൈറസിന്റെയും ഇപ്പോൾ പടരുന്ന നോവൽ കൊറോണ വൈറസിന്റെയും ജനിതകക്രമത്തിൽ വളരെ സാമ്യമുണ്ടെന്ന് അടുത്തിടെ 'നേച്ചർ' മാസികയിൽ വന്ന ഒരു ലേഖനത്തിൽ പറയുന്നു. അതിനാൽ വവ്വാലിൽനിന്നാകാം ഇത് പടർന്നതെന്ന് അനുമാനിക്കാം. ഒന്നുകിൽ നേരിട്ട് വവ്വാലിൽനിന്നോ അല്ലെങ്കിൽ വവ്വാലിനെ ഭക്ഷിക്കുന്ന മറ്റു ജീവികളിൽനിന്നോ ആകാം -അദ്ദേഹം പറഞ്ഞു. Content Highlights:Chinese scientists said earlier; There will be another deadly virus


from mathrubhumi.latestnews.rssfeed https://ift.tt/2TQz2Ov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages