താര കല്യാണ്‍ ചിത്രം; മലയാളികളുടെ തനി സ്വഭാവം തുറന്ന് കാട്ടി ഗൂഗിള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

താര കല്യാണ്‍ ചിത്രം; മലയാളികളുടെ തനി സ്വഭാവം തുറന്ന് കാട്ടി ഗൂഗിള്‍

സൈബര്‍ ആക്രമണത്തിന് എതിരെ നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ നടത്തിയ ഫേസ്ബുക്ക് ലൈവ് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. മകളുടെ വിവാഹ ചടങ്ങില്‍ പകര്‍ത്തിയ ഒരു ചിത്രം ഉപയോഗിച്ച് മോശമായ രീതിയില്‍ സൈബറിടത്ത് ചിത്രീകരിച്ചതിനെതിരെ നടി ലൈവില്‍ പൊട്ടി കരയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ഗൂഗിള്‍ നല്‍കുന്ന വിവരമാണ് ഏവരെയും ഞെട്ടിക്കുന്നത്.

താരകല്യാണിന്റെ ലൈവിനെ സംബന്ധിച്ച് വാര്‍ത്ത എത്തിയത് മുതല്‍ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിള്‍ ഉള്‍്‌പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകളിലും ഫേസ്ബുക്കിലും തിരഞ്ഞത്. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ തിരഞ്ഞ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റില്‍ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.

യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സേര്‍ച്ചിങ് വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. താര കല്യാണ്‍ വൈറല്‍, താര കല്യാണ്‍ വൈറല്‍ വിഡിയോ, താര കല്യാണ്‍ വിഡിയോ, താരാ കല്യാണ്‍ ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളില്‍ തിരഞ്ഞവരുണ്ടെന്നാണ് കണക്ക്.



from mangalam.com https://ift.tt/2vOmU7k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages