തിരുവനന്തപുരം: വാര്‍ത്താ വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയ എഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു. 48 മണിക്കൂർ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ന് പുലർച്ചെ 1.30 മുതൽ ചാനൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വിലക്ക് നേരിടുന്ന രണ്ടാമത്തെ ചാനൽ മീഡിയ വൺ ഇതുവരെ സംപ്രേക്ഷണം തുടങ്ങിയിട്ടില്ല. ഇന്നലെ രാത്രി 7.30 മുതൽ 48 മണിക്കൂർ നിരോധനമായിരുന്നു രണ്ടു ചാനലിനും.
വടക്കുകിഴക്കൻ ഡൽഹിയില്‍ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിലായിരുന്നു നടപടി. ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണും പ്രകോപനപരമായാണ് നടത്തിയതെന്നും ആക്രമണത്തിന് പ്രേരണ നല്‍കുന്ന രീതിയില്‍ പക്ഷപാത പരമാണെന്നും ഡല്‍ഹി പോലീസിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചുവെന്നും ഒരു സമുദായത്തിന് ഒപ്പം നിന്നു തുടങ്ങിയവയാണ് ചാനലുകള്‍ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്ന കുറ്റം.
ഫെബ്രുവരി 25ന് ജാഫ്രാബാദിലെ അക്രമത്തെക്കുറിച്ച് പി.ആര്‍. സുനില്‍ ചെയ്ത റിപ്പോര്‍ട്ടിനാണ് ഏഷ്യാനെറ്റിന് വിലക്ക്. പൗരത്വവിരുദ്ധ പ്രക്ഷോഭകര്‍ക്കുനേര്‍ക്കുണ്ടായ ആക്രമണത്തെക്കുറിച്ച് ഫോണ്‍ ഇന്‍ നല്‍കിയ ഡല്‍ഹി ലേഖകന്‍ ഹസനുല്‍ ബന്നയുടെ റിപ്പോര്‍ട്ടിനാണ് മീഡിയ വണ്ണിന് വിലക്ക്. മീഡിയാവണ്‍ റിപ്പോര്‍ട്ടില്‍ ആരാധനാലയങ്ങള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പ്രാധാന്യം കൊടുത്തതായും ഒരു പ്രത്യേക സമുദായത്തോടു പക്ഷം ചേര്‍ന്നുനില്‍ക്കുന്നതായും തോന്നുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ മുസ്ലിംകള്‍ക്കെതിരേയുള്ള ആക്രമണത്തിനു സാക്ഷ്യം വഹിച്ചുവെന്നും അക്രമികള്‍ തന്റെ മതം ചോദിച്ചുവെന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം സ്ഫോടനാത്മകമായ നിലയിലായിരിക്കേ ഇത്തരം റിപ്പോര്‍ട്ടുകള്‍ സമുദായ സൗഹാര്‍ദം തകര്‍ക്കുമെന്നും ചാനല്‍ കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടേിയിരുന്നുവെന്നും വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കി. പൗരത്വനിയമദേഭഗതിയെ പിന്തുണച്ചവരെ മോശക്കാരാക്കി കാണിച്ചുവെന്നും വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും വിലക്ക് നേരിടുന്ന രണ്ടാമത്തെ ചാനൽ മീഡിയ വൺ ഇതുവരെ സംപ്രേക്ഷണം തുടങ്ങിയിട്ടില്ല. നിരോധനം ഏര്‍പ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ രാത്രിയോടെ സംപ്രേക്ഷണം പുനഃരാരംഭിക്കുമെന്ന് ബ്യൂറോകളിൽ ചാനലിന്റെ അധികൃതരിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു എന്ന് വിവരമുണ്ട്. എന്നാല്‍ ചാനലുകള്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
from mangalam.com https://ift.tt/38yyH7c
via IFTTT
No comments:
Post a Comment