ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണബാധയെന്ന് സ്ഥിരീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണബാധയെന്ന് സ്ഥിരീകരണം

പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണബാധയിൽ നിരീക്ഷണത്തിലായിരുന്ന ഇവരുടെ പരിശോധനാഫലം പോസിറ്റീവാണന്ന് വ്യാഴാഴ്ച രാവിലെയാണ് ഹാങ്ക്സ് ട്വീറ്റ് ചെയ്തത്. ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും ചികിത്സ തേടിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഹാങ്ക്സും ഭാര്യയും. വാർണർ ബ്രദേഴ്സിന്റെ പുതിയ സിനിമയിൽ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്സിന് രോഗബാധ സ്ഥിരീകരിച്ചത്. ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടർന്നാണ് ചികിത്സക്കെത്തിയതെന്ന് ഹാങ്ക്സ് കുറിച്ചു. ലോകത്തെല്ലായിടത്തും കൊറോണവൈറസ് വ്യാപനവും ഭീഷണിയും നിലനിൽക്കുന്നതിനാലാണ് പരിശോധനയ്ക്ക് നിർദേശം ലഭിച്ചത്. പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഹാങ്ക്സ് കുറിച്ചു. കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്ക് വെക്കുമെന്നും ഹാങ്ക്സ് അറിയിച്ചു. pic.twitter.com/pgybgIYJdG — Tom Hanks (@tomhanks) March 12, 2020 വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്സ്. ഹാങ്ക്സും റീത്തയും ഉൾപ്പെടെ ഓസ്ട്രേലിയയിൽ 136 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കാരണം മൂന്ന് പേർ മരിച്ചു. നിലവിലെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാതിരിക്കാനുള്ള അടിയന്തരനടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. Content Highlights: Tom Hanks AndRita Wilson Test Positive For Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/3cV7Qpw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages