കൊറോണയെ നേരിടാന്‍ ബ്രിട്ടീഷ് കാലത്തെ നിയമം നടപ്പിലാക്കുന്നു: ലംഘിച്ചാല്‍ ശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

കൊറോണയെ നേരിടാന്‍ ബ്രിട്ടീഷ് കാലത്തെ നിയമം നടപ്പിലാക്കുന്നു: ലംഘിച്ചാല്‍ ശിക്ഷ

ന്യൂഡൽഹി:കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രോഗബാധയെ തടയാൻ 1897ലെ ബ്രിട്ടീഷ് പകർച്ചവ്യാധി തടയൽ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.കരസേന ഉദ്യോഗസ്ഥരും ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലെ പ്രതിനിധികളും മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് 1897ലെ പകർച്ച വ്യാധി ആക്ടിലെ സെക്ഷൻ 2 ലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ ആക്ട് അനുസരിച്ച് പകർച്ചവ്യാധികൾ തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ടായിരിക്കും. ഗുരുതരമായ പകർച്ചവ്യാധികൾ തടയുന്നതിനുള്ള മികച്ച പ്രതിരോധമാർഗങ്ങളാണ് പകർച്ചവ്യാധി ആക്ടിൽ നിർദ്ദേശിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് 1800കളിൽ പടർന്നു പിടിച്ച പ്ലേഗ് രോഗത്തെ പ്രതിരോധിക്കാനായി തയ്യാറാക്കിയതാണ് നിയമം. ഈ നിയമനം അനുസരിച്ച് പകർച്ച വ്യാധിയെ പ്രതിരോധിക്കാനായി സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ലംഘിച്ചാൽ അതൊരു നിയമലംഘനമായി കണ്ട് അവരെ ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 188 പ്രകാരം ശിക്ഷിക്കാൻ അധികാരമുണ്ട്. നിയമത്തിന്റെ സെക്ഷൻ മൂന്നിലാണ് ഇക്കാര്യം പറയുന്നത്. ഈ നിയമപ്രകാരം കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കുന്ന രോഗികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് അധികാരമുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പകർച്ചവ്യാധി തടയൽ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. Content Highlight: Coronavirus: Centre govt Invokes British-era Epidemic Act


from mathrubhumi.latestnews.rssfeed https://ift.tt/2W7uapY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages