കൊച്ചി: ഇന്ന് ലോകവനിതാ ദിനം. രാജ്യം വനിതകളെ ആദരിക്കുന്നതിനും സ്ത്രീ സുരക്ഷയ്ക്കുമായി വിവിധ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ കൈകാര്യം ചെയ്യും. കഴിഞ്ഞയാഴ്ച തന്നെ ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
സ്വന്തം പ്രവര്‍ത്തനമേഖലയിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയ സ്ത്രീകളെക്കുറിച്ച് ഷീ ഇന്‍സ്പയേഴ്‌സ് എന്ന ഹാഷ് ടാഗില്‍ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് പോസ്റ്റുകളും വന്നു.
കേരളത്തില്‍ ഇന്ന് മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോകുന്നതും ക്ലിഫ് ഹൗസില്‍ സേവനം ചെയ്യുന്നതുമെല്ലാം വനിതാ കമാന്‍ഡോകള്‍ ആയിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലും ഇന്ന് വനിതാ ഗാര്‍ഡുകള്‍ ഡ്യൂട്ടി ചെയ്യും. വനിതാ ദിനത്തിന്റെ ഭാഗമായി രാത്രി നടത്തവും സംഘടിപ്പിച്ചു. മന്ത്രി കെ. കെ. ശൈലജ, കലക്ടര്‍ ടി. വി അനുപമ, സിനിമാതാരം പ്രയാഗ മാര്‍ട്ടില്‍ അടക്കമുള്ളവര്‍ വിവിധയിടങ്ങളില്‍ രാത്രി നടത്തത്തില്‍ പങ്കുചേര്‍ന്നു. വനിതകളുടെ സുരക്ഷയ്ക്കുള്ള വര്‍ഷമായി ഈ വര്‍ഷത്തെ പ്രഖ്യാപിച്ചിരുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
from mangalam.com https://ift.tt/2TQAj7b
via IFTTT
No comments:
Post a Comment