ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിയില്‍ പകച്ച് നില്‍ക്കുകയാണ് ലോകം. വിലക്കുകളും നിയന്ത്രണങ്ങളും, ആരോഗ്യ അടിയന്തിരാവസ്ഥയും എല്ലാം മാറിമാറി ലോകത്താകമാനം വന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ ഹൃദയം കവരുന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്നു തന്നെയാണ് ഹൃദയം കവരുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത്.
87 കാരനായ കോവിഡ്-19 ബാധിച്ച രോഗിയും ഡോക്ടറും ഒരുമ്മിച്ച് സൂര്യാസ്തമയം ആസ്വാദിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. വുഹാന്‍ ആശുപത്രിയ്ക്ക് പുറത്തുനിന്നുള്ള ചിത്രമാണ് ലോകം നെഞ്ചോട് ചേര്‍ത്തത്. ചെന്‍ചെന്‍ഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്‌നേഹം കവരുന്ന ചിത്രം ലോകം കണ്ടത്.
വുഹാന്‍ യുനി ആശുപത്രി. ഷാങ്ഹായില്‍ നിന്നുള്ള യുവ ഡോക്ടര്‍, ഒരു മാസമായി ചികിത്സയിലുള്ള കൊറോണ രോഗ ബാധിതനായ 87 കാരനേയും കൊണ്ട് സിടി സ്‌കാന്‍ എടുക്കാനായി പുറത്തിറക്കിയതാണ്. സൂര്യാസ്തമയം കാണാനായി നില്‍ക്കണോ എന്ന് ഡോക്‌റര്‍ ചോദിച്ചു. വേണമെന്ന് രോഗിയും.. ഇരുവരും ഒരുമ്മിച്ച് നിന്ന് സൂര്യാസ്മതയം ആസ്വദിച്ചു.. എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2TMfRUN
via IFTTT
No comments:
Post a Comment