കൊറോണ; 223 പേര്‍ മരിച്ചു, 1.6 കോടി ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്കുമായി ഇറ്റലി, നഗരം അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

കൊറോണ; 223 പേര്‍ മരിച്ചു, 1.6 കോടി ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്കുമായി ഇറ്റലി, നഗരം അടച്ചു

റോം: ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി കുതിച്ചുയർന്നു. ശനിയാഴ്ച മാത്രം 50 മരണമാണ് റിപ്പോർട്ട് ചെയ്തത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യവും കൂടുതൽ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിൽ 1.6 കോടി ആളുകൾക്ക് സമ്പർക്ക വിലക്കേർപ്പെടുത്തി. ലോമ്പാർഡി നഗരം പൂർണമായും അടച്ചുപൂട്ടാനാണ് അധികൃതരുടെ തീരുമാനം. ലോമ്പാർഡി മേഖലയിലുൾപ്പെടെ 12 മേഖലയിലെ ജനങ്ങൾ ഏപ്രിൽ അവസാനം വരെ നിർബന്ധിത സമ്പർക്ക വിലക്കിൽ തുടരും. കൊറോണ വൈറസ് അനിയന്ത്രിമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ലോമ്പാർഡിയുടെ സമീപപ്രദേശങ്ങളിലെ സ്കൂൾ, കോളേജ്, പൂളുകൾ, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ അടച്ചിടും. രോഗലക്ഷണങ്ങളുള്ളവർ നിരീക്ഷണത്തിൽ തുടരും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതുവരെ 3592 മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106,026 ആയി. Content Highlights:Italy set to quarantine whole of Lombardy due to coronavirus


from mathrubhumi.latestnews.rssfeed https://ift.tt/2TLl4w9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages