“ആ ഡോക്ടർ ഞങ്ങൾക്ക് മാലാഖയാണ്” - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

“ആ ഡോക്ടർ ഞങ്ങൾക്ക് മാലാഖയാണ്”

കോഴിക്കോട്: 2020 മാർച്ച് 17. ഇറ്റലിയിലെ സമയം രാത്രി 11.20. റോമിലെ ഫ്യുമിചീനോ വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള അവസാന സർവീസായ എത്യോപ്യൻ വിമാനമായിരുന്നു നാട്ടിലെത്താനുള്ള അവരുടെ അവസാനപ്രതീക്ഷ. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റില്ല എന്ന കാരണത്താൽ എയർഇന്ത്യ വിമാനത്തിൽ യാത്ര നിഷേധിക്കപ്പെട്ട് റോമിൽ ഒരാഴ്ചയിലധികമായി കുടുങ്ങിക്കിടന്ന നാലു മലയാളി വിദ്യാർഥികളും ഒരു ഗർഭിണിയും ഉൾപ്പെടെ 18 ഇന്ത്യക്കാർക്ക് ഒടുവിൽ വിമാനത്തിൽ സീറ്റ് ലഭിച്ചു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇത്തവണ നൽകേണ്ടിവന്നില്ല. എന്നാൽ, ചെക്ക് ഇൻ ചെയ്തശേഷം തിരികെ ഇറങ്ങണമെന്ന് വിമാനജീവനക്കാർ ആവശ്യപ്പെട്ടു. ഏറെനേരം നീണ്ടുനിന്ന അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ അവർക്ക് യാത്രചെയ്യാൻ അനുവാദം ലഭിച്ചു. സിയന്ന സർവകലാശാലയിലെ അക്കൗണ്ടിങ് മാനേജ്മെന്റ് മാസ്റ്റേഴ്സ് മൂന്നാംവർഷ വിദ്യാർഥികളായ പട്ടാമ്പി സ്വദേശി സായി ദാസും മഞ്ചേരി സ്വദേശി ആബിദും സുഹൃത്തുക്കളായ രണ്ടുപേരും വെള്ളിയാഴ്ച വീട്ടിലെത്തി. ഡോ. മോഹൻ തോമസ് മാർച്ച് 17-ന് മാതൃഭൂമിയാണ് വിദ്യാർഥികളുടെ അവസ്ഥ റിപ്പോർട്ട് ചെയ്തത്. പ്രതിസന്ധിഘട്ടത്തിൽ ഒരു മാലാഖയെപ്പോലെ രക്ഷയ്ക്കെത്തിയത് ഖത്തറിലെ മലയാളി ഡോക്ടർ മോഹൻ തോമസാണെന്ന് ആ വിദ്യാർഥികൾ പറഞ്ഞു. 90,000 രൂപയോളം വരുന്ന ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അദ്ദേഹമാണ് ഒരുക്കിയത്. കേന്ദ്രമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഒരുക്കിയതും അദ്ദേഹം തന്നെയാണ്. വിദ്യാർഥികളുടെ അവസ്ഥ റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്ത ഇറ്റലി നിവാസിയായ ലിജോ, കേരളത്തിലെ സന്നദ്ധസംഘടനയായ ഉന്നതിയിലെ പ്രവർത്തകരായ ഡോ. ബിന്ദു, ജിത്തു തോമസ്, ഹന്ന എബ്രഹാം, ശ്യാം കുറുപ്പ്, യാത്ര മുടങ്ങി ഹോട്ടലിൽ കഴിഞ്ഞപ്പോൾ ഭക്ഷണം നൽകിയ റോമിലെ മലയാളികൾ, ചെലവിനുള്ള പണംനൽകിയ വേൾഡ് മലയാളി ഫെഡറേഷൻ എന്നിങ്ങനെ സഹായഹസ്തവുമായെത്തിയവർ ഒരുപാടുണ്ട്. വ്യാഴാഴ്ച മുംബൈയിലെത്തി ഹോം ക്വാറന്റൈൻ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം വെള്ളിയാഴ്ച കേരളത്തിലെത്തിയ നാല് മലയാളി വിദ്യാർഥികളും ഇപ്പോൾ അവരുടെ വീടുകളിൽ 14 ദിവസത്തെ ഏകാന്തവാസത്തിലാണ്. Content Highlights:that doctor is an angel for us says students from Italy


from mathrubhumi.latestnews.rssfeed https://ift.tt/2J7J5bC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages