18 വയസ്സിനു താഴെയുള്ളവർ കുട്ടികളുടെ അശ്ലീലചിത്രം സൂക്ഷിച്ചാൽ ശിക്ഷിക്കരുതെന്ന് ശുപാർശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

18 വയസ്സിനു താഴെയുള്ളവർ കുട്ടികളുടെ അശ്ലീലചിത്രം സൂക്ഷിച്ചാൽ ശിക്ഷിക്കരുതെന്ന് ശുപാർശ

: 18 വയസ്സിൽ താഴെയുള്ളവർ തങ്ങളെക്കാൾ രണ്ടു വയസ്സുമാത്രം പ്രായവ്യത്യാസമുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിച്ചാൽ ഗുരുതരകുറ്റകൃത്യമായി പരിഗണിക്കരുതെന്ന് ശുപാർശ. ഈ പ്രായത്തിലുള്ളവർക്ക് ഇവ കൈമാറിയാലും ഗുരുതര കുറ്റകൃത്യമായി കണക്കാക്കരുത്. സാമൂഹികമാധ്യമങ്ങളിൽ അനിയന്ത്രിതമായി അശ്ലീലം പെരുകുന്നത് സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളിൽ എങ്ങനെയുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നു പഠിച്ച രാജ്യസഭാ സമിതിയുടേതാണ് ഈ നിർദേശം. നിലവിൽ 18 വയസ്സിൽ താഴെയുള്ളവരുമായി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിക്കുന്നവരെല്ലാം ശിക്ഷാർഹരാണ്. ലൈംഗികതയ്ക്കായി അശ്ലീല ചാറ്റിലും സെൽഫിയെടുക്കുന്നതിലും ഏർപ്പെടുന്ന കുട്ടികളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. ഏതു വ്യക്തിയും ശിക്ഷാർഹരാണ് എന്ന ഭാഗമടങ്ങിയ പോക്സോ നിയമത്തിലെ 15-ാം വകുപ്പിലെ മൂന്നാം ഭേദഗതിക്കൊപ്പം, 18 വയസ്സിൽ താഴെയുള്ളവർക്ക് ഇക്കാര്യത്തിൽ ഇളവുനൽകുന്ന ഭേദഗതി ചേർക്കണമെന്നാണ് ശുപാർശ. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയാണ് ശുപാർശ നൽകിയത്. ഇതടക്കം 40 നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ഈ സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കാനും പോക്സോ നിയമം ഭേദഗതി ചെയ്യാനും സർക്കാർ ആലോചിക്കുന്നുണ്ട്. 19 വയസ്സുവരെയുള്ളവർക്ക് ഇളവുനൽകണമെന്നും സമിതിയിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കുട്ടികളിലെ അശ്ലീല വിനിമയം പൂർണമായി നിരോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. കുട്ടികളുടെ അശ്ലീലം എന്നതിന്റെ നിർവചനം വിശാലമാക്കണം. 18 വയസ്സിനു താഴെയുള്ളവരുമായി ബന്ധപ്പെട്ട ലൈംഗികത പ്രതിപാദിക്കുന്ന ലിഖിത-ദൃശ്യ-ശ്രവണ രൂപത്തിലുള്ള എന്തും സൂക്ഷിച്ചാലോ കൈമാറിയാലോ കുറ്റകൃത്യത്തിനു കീഴിലാക്കണം. മറ്റു പ്രധാന ശുപാർശകൾ * ലൈംഗിക താത്പര്യത്തോടെ 18 വയസ്സിൽ താഴെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയാലും അവർ കുട്ടികളാണെന്നറിഞ്ഞുതന്നെ മുതിർന്നവരോടെന്നപോലെ സംസാരിച്ചാലും ശിക്ഷിക്കണം * തങ്ങളുടെ ഇംഗിതത്തിനനുസൃതമായി കുട്ടികളിൽ താത്പര്യം ഉണർത്തുന്നതും വിവിധ മാർഗങ്ങളിലൂടെ വശംവദരാക്കുന്നതും ശിക്ഷാർഹമാക്കണം * കുട്ടികളുടെ അശ്ലീലചിത്രങ്ങൾ അധികൃതരെ അറിയിക്കുന്നതിനായി ഡൗൺലോഡ് ചെയ്യുന്നത് കുറ്റകൃത്യമായി പരിഗണിക്കരുത് * സാമൂഹികമാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം * എൻക്രിപ്ഷൻ സംവിധാനത്തിൽ മാറ്റം വരുത്തണം. ഇന്ത്യയിൽ വിൽക്കുന്ന ഉപകരണങ്ങളിലെല്ലാം കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും ഡൗൺലോഡ് ചെയ്യുന്നതുതടയാനുള്ള ആപ്ലിക്കേഷൻ നിർബന്ധമായും ഉൾപ്പെടുത്തണം Content Highlights:recommendation for not to punish anyone under the age of 18 for possessing child pornography


from mathrubhumi.latestnews.rssfeed https://ift.tt/3ddhJih
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages