ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊറോണ പിടിച്ചു നിര്‍ത്താനാവാത്ത വിധം ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. വരുന്ന ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വആനം ചെയ്തിരിക്കുന്നത്. എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും മറ്റുള്ളവരെയും ബോധവല്‍ക്കരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെ മാതൃകാപരമായാണ് വിലയിരുത്തുന്നത് എന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ഇത്തരമൊരു കര്‍ഫ്യൂവിന് ഞായറാഴ്ചയാണ് എറ്റവും നല്ലതെന്നും, അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇനിയും കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ്വൈവറസിന്റെ വ്യാപനത്തെ തടയാന്‍ മറ്റു സംവിധാനങ്ങളില്ല, ഇതിനായി വാക്‌സിനുകളും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട്് തന്നെ എല്ലാവരുടെയും സഹകരണം ജനതാ കര്‍ഫ്യൂവിന് ആവശ്യമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ 173 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച 15 പേര്‍ ഇതുവെര രോഗം ഭേദമായി തിരികെ വീടുകളിലേക്ക് മടങ്ങി.
from mangalam.com https://ift.tt/2UlFHPL
via IFTTT
No comments:
Post a Comment