രാജ്യത്ത്‌ ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

രാജ്യത്ത്‌ ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാൾക്ക് കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗംബാധിച്ചവരുടെ എണ്ണം മുപ്പതായി. അടുത്തിടെ ഇറാനിൽപ്പോയി മടങ്ങിയ യുവാവിനാണ് പുതുതായി രോഗം കണ്ടെത്തിയത്. ദുബായിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇ.യിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ പ്രൈമറിസ്കൂളുകൾക്കും 31 വരെ സംസ്ഥാനസർക്കാർ അവധി പ്രഖ്യാപിച്ചു. രാഷ്ട്രപതിഭവനിലെ മുഗൾഗാർഡൻ ശനിയാഴ്ചമുതൽ അടച്ചിടും. ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽനിന്നുവരുന്നവരും ഈ രാജ്യങ്ങൾ സന്ദർശിച്ചുവരുന്നവരും അതത് രാജ്യങ്ങളിലെ അംഗീകൃതലബോറട്ടറികളിൽ പരിശോധനനടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന്് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈമാസം 10-ന് നിയന്ത്രണം നിലവിൽവരും. കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മൊത്തം 28,529 പേർ നിരീക്ഷണത്തിലാണ്. കൂടുതൽപേരിൽ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ല, ബ്ലോക്ക്, വില്ലേജ് തലത്തിൽ ദ്രുതപ്രതികരണ സംഘങ്ങൾ രൂപവത്കരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു. വൈറസ് പടരുന്നതുനിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി ഹർഷവർധൻ വ്യാഴാഴ്ച പാർലമെന്റിന്റെ ഇരുസഭയിലും പ്രസ്താവന നടത്തി. content highlights;another corona positive case confirmed in india


from mathrubhumi.latestnews.rssfeed https://ift.tt/32VP8co
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages