കോവിഡ് -19 മാരകമാവുന്നത് ആറിലൊരാൾക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

കോവിഡ് -19 മാരകമാവുന്നത് ആറിലൊരാൾക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് മൂലമുള്ള രോഗം മാരകമാവുന്നത് ആറിലൊരാൾക്കു മാത്രമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളുടെയും യുവാക്കളുടെയും മുന്നിൽ പതറിപ്പോകുന്ന കൊറോണ പക്ഷേ പ്രായമായവരെ കീഴ്‌പ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. വൈറസ് ബാധയേറ്റാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയോ രോഗികളാവുകയോ ചെയ്യുന്നില്ല. 80 ശതമാനത്തോളം പേർ ചികിത്സയില്ലാതെ സുഖംപ്രാപിക്കുന്നു. എന്നാൽ, കോവിഡ്- 19 രോഗികളിൽ ആറിലൊരാൾക്കെങ്കിലും രോഗം മാരകമാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവം. അഞ്ചിലൊരാൾ എന്നകണക്കിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടിവരുന്നുമുണ്ട്. എന്നാൽ, രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.പ്രായമായവർ, പ്രത്യേകിച്ച് രക്താതിസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം. നേരത്തെ മരണനിരക്ക് രണ്ടുശതമാനമാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരുന്നത്. നിലവിൽ മരണനിരക്ക് 3.4 ശതമാനമാണെന്ന് അവർ പറയുന്നു. നിപയുടെ മരണനിരക്ക് 40 മുതൽ 75 വരെ ശതമാനമായിരുന്നു. ശതമാനക്കണക്കുകളിൽ കാര്യമില്ലെന്നും രോഗം പടരുന്നത് തടയാൻ യാത്രകളും മറ്റും ഒഴിവാക്കുകയും വൈറസ് ബാധിതർ നിരീക്ഷണത്തിൽ തുടരുകയുമാണ് വേണ്ടതെന്നും നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2TsbbEP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages