ഇ.പി.എഫ്. പലിശ 8.5 ശതമാനമാക്കി കുറച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

ഇ.പി.എഫ്. പലിശ 8.5 ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) നിക്ഷേപത്തിനു നടപ്പു സാമ്പത്തികവർഷം എട്ടരശതമാനം പലിശ നൽകാൻ ഇ.പി.എഫ്. ട്രസ്റ്റ് (സി.ബി.ടി)യോഗം ശുപാർശ ചെയ്തു. 2018-'19 സാമ്പത്തികവർഷം 8.65 ശതമാനമായിരുന്നു പലിശ. സി.ബി.ടി.യുടെ തീരുമാനം ഇനി ധനമന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്. ഏഴുവർഷത്തിനിടെ ആദ്യമായാണ് ഇ.പി.എഫ്. പലിശനിരക്ക് ഇത്ര താഴുന്നത്. 2012-'13ലാണ് ഇതിനുമുമ്പ് പലിശ എട്ടരശതമാനമായി കുറഞ്ഞത്. വ്യാഴാഴ്ചരാവിലെ ചേർന്ന സി.ബി.ടി.യുടെ സാമ്പത്തികകാര്യ ഉപസമിതി 8.45 ശതമാനം പലിശ നൽകാനാണ് ശുപാർശ ചെയ്തത്. ഉപസമിതിക്കു പിന്നാലെ തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന സി.ബി.ടി.യുടെ സമ്പൂർണയോഗം പലിശ 8.5 ശതമാനമാക്കണമെന്ന് തീരുമാനിച്ചു. പി.എഫ്. തുക നിക്ഷേപിച്ചവകയിൽ ഇക്കൊല്ലം ലഭിച്ച വരുമാനം 61,500 കോടി രൂപയാണ്. കഴിഞ്ഞവർഷത്തേതുപോലെ 8.65 ശതമാനം പലിശ നൽകിയാൽ അതിൽ 2300 കോടി രൂപയുടെ കമ്മിയുണ്ടാകും. പലിശ 8.45 ശതമാനമാക്കിയാൽ 3500 കോടി രൂപയുടെ മിച്ചം പ്രതീക്ഷിക്കാമെന്ന് സമിതി ചൂണ്ടിക്കാട്ടി. നിക്ഷേപംവഴി ലഭിച്ച വരുമാനത്തിലുണ്ടായ കുറവ്, പൊതുവിലുള്ള സാമ്പത്തികസ്ഥിതി, കൊറോണ വ്യവസായമേഖലയെ ബാധിക്കാനുള്ള സാഹചര്യം മുതലായവ കണക്കിലെടുത്താണ് പലിശ 8.45 ശതമാനമായി കുറയ്ക്കാൻ ശുപാർശ ചെയ്തതെന്ന് ഉപസമിതി അംഗവും സി.ബി.ടി.യിലെ തൊഴിലുടമകളുടെ പ്രതിനിധിയുമായ രഘുനാഥൻ പറഞ്ഞു. എന്നാൽ, ഇതിൽ ചെറിയവർധനയ്ക്കു മന്ത്രി നിർദേശിച്ചു. content highlights;EPF interest rate lowered by 15 bps to 8.5 per cent for 2019-20


from mathrubhumi.latestnews.rssfeed https://ift.tt/2TtvEsJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages