കൊറോണ വൈറസിനെ ചെറുക്കാനായി ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലായിയെന്ന് സോഷ്യല്‍ മീഡിയകളില്‍ ഒവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ബാബ രാംദേവ് അവശനായി ആശുപത്രി കട്ടിലില്‍ ഇരിക്കുന്ന ഒരു ചിത്രത്തോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്നാണ് വിവരം. ഇത് 2011ലെ ബാബ രാംദേവിന്റെ ചിത്രമാണെന്നും വ്യക്തമായിട്ടുണ്ട്.
यह बकवास कोरी हैहरकत बहुत छिछोरी है। पूज्य @yogrishiramdev पूर्णत: स्वस्थ हैं।देशवासियों ने पिछले 2 दिन में उन्हें #coronavirusinindiaसे बचाव/उपाय बताते हुए @aajtak @ABPNews @ZeeNews @indiatvnews @TV9Bharatvarsh @Republic_Bharat @News18India पर देखा है।आज वह बैंगलौर गए हैं pic.twitter.com/kaj6juGKVr— Tijarawala SK (@tijarawala) March 5, 2020
കള്ളപ്പണത്തിനെതിരെ 2011ല്‍ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിച്ചത്. ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു.
from mangalam.com https://ift.tt/3cLhpqQ
via IFTTT
No comments:
Post a Comment