ജപ്പാനെ പിങ്കില്‍ മുക്കുന്ന ചെറിപ്പൂക്കളും മഞ്ഞുകാലം കഴിഞ്ഞ നേപ്പാളിന്റെ മലഞ്ചെരിവുകളും സഞ്ചാരികളെ കാത്തിരിക്കുന്നു; ഇറ്റലിയില്‍ പള്ളികളും തീയേറ്ററുകളും ബാറുകളും നൈറ്റ് ക്‌ളബ്ബുകളും അടച്ചു
യു.എസ്: ലോകമെങ്ങും കോവിഡ് 19 ജനജീവിതത്തിന്റെ താളംതെറ്റിച്ചതോടെ തിരക്കേറിയ പല പ്രമുഖ നഗരങ്ങളും ആളൊഴിഞ്ഞ നിലയില്‍. ഇറ്റലിയിലെ മിലാനില്‍ സ്‌കൂളുകള്‍ ഏഴു ദിവസത്തേക്ക് അടച്ചു. കത്തീഡ്രലുകള്‍, ബാറുകള്‍, െനെറ്റ് ക്ലബ്ബുകള്‍, തിയറ്ററുകള്‍ എന്നിവയും അടച്ചു. ചൈനയില്‍ തുടങ്ങി ഏഷ്യയിലാകെ പരന്നു യൂറോപ്പിലും ആഫിക്കയിലും വരെ ഭീതിപരത്തിയ കോവിഡ് െവെറസുകള്‍ വിനോദസഞ്ചാരലോകത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.
പ്രശസ്തമായ ഇറ്റലിയിലെ വെനീസ് കാര്‍ണിവല്‍ നേരത്തെ അവസാനിപ്പിച്ചു. രാജ്യമെങ്ങും നടന്നിരുന്ന പ്രഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദാക്കി. നടക്കുന്നവ ആളില്ലാത്ത സ്‌റ്റേഡിയങ്ങളിലും. സിസ്‌െറ്റെന്‍ ചാപ്പലടക്കം വത്തിക്കാന്‍ മ്യൂസിയം ഏപ്രില്‍ മൂന്നുവരെ അടച്ചു. റോം, വെനീസ്, ഫ്‌ളോറന്‍സ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം റെസ്‌റ്റോറന്റുകളും കഫേകളും ശൂന്യം.
ഏപ്രില്‍ മൂന്നു വരെ ഇറ്റലിയിലെ പള്ളികളില്‍ വിവാഹച്ചടങ്ങുകളും സംസ്‌കാരച്ചടങ്ങുകളും നടത്തില്ല. ജപ്പാനില്‍ പല കമ്പനികളും ജീവനക്കാര്‍ക്കു വീടുകളിലിരുന്നുതന്നെ ജോലിചെയ്യാന്‍ നിര്‍ദേശം നല്‍കി. െചെനയില്‍ വ്യവസായ മേഖല നിലച്ചതോടെ വിദൂര മേഖലകളില്‍നിന്നു െചെനയിലെ വന്‍ നഗരങ്ങളിലേക്കു കുടിയേറിയിരിക്കുന്ന സാധാരണ തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍.
കൊറോണയെ തുടര്‍ന്ന് സഞ്ചാരലോകവും നിശ്ചലമായിരിക്കുകയാണ്. ജപ്പാനെ പിങ്കില്‍ മുക്കുന്ന ചെറിപ്പൂക്കളും മഞ്ഞുകാലം കഴിഞ്ഞ നേപ്പാളിന്റെ മലഞ്ചെരിവുകളും സഞ്ചാരികളെ കാത്തിരിക്കുകയാണ്. പക്ഷേ, ഇക്കൊല്ലത്തെ കാത്തിരിപ്പു വെറുതേയാകുമെന്നു വ്യക്തമാക്കുന്നതാണ് ജപ്പാനിലെ നാരാ പുള്ളിമാന്‍ സങ്കേതത്തിലെ പട്ടിണിക്കാലം. സഞ്ചാരികള്‍ വയറുനിറയുവോളം ഊട്ടിയിരുന്ന മാനുകള്‍ ഇപ്പോള്‍ ഭക്ഷണത്തിനായി അലഞ്ഞു തിരിയുകയാണ്. കാണാന്‍ ആരുമെത്തുന്നില്ല.
യു.കെയിലെ ഫ്‌െളെബി വിമാനക്കമ്പനി കോവിഡ് 19 കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ വീണുപോയി. ലോകമാകെ ഹോട്ടലുകളില്‍ ബുക്കിങ് റദ്ദാക്കപ്പെടുകയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമൊക്കെ സഞ്ചാരികളെ കാത്തുകിടക്കുന്ന ടാക്‌സി വാഹനങ്ങള്‍ കാലിയായി മടങ്ങി പ്പോകുന്നു. വിരലിലെണ്ണാവുന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഈജിപ്തില്‍പ്പോലും ടൂറിസം മേഖല തകര്‍ന്നുകഴിഞ്ഞു.
ചൈനീസ് സഞ്ചാരികളുടെ ഒഴുക്കുനിലച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ടൂറിസം വ്യവസായത്തിന് 100 കോടി പൗണ്ട് നഷ്ടപ്പെട്ടുകഴിഞ്ഞെഞ്ഞന്ന് യു.കെ. ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മിഷണര്‍ തിയെറി ബ്രെറ്റണ്‍ കണക്കുകൂട്ടുന്നു. റോമിലെയും വെനീസിലെയും തെരുവുകള്‍ ആളെകഴിഞ്ഞു കിടക്കുന്നു. വെനീസിലെ കാര്‍ണിവല്‍ നിര്‍ത്തിവച്ചു. മേയില്‍ നടക്കേണ്ടിയിരുന്ന ബിനാലെ ഓഗസ്റ്റിലേക്കു മാറ്റിവച്ചു. മാര്‍ച്ച്-മേയ് മാസങ്ങളില്‍ 740 കോടി പൗണ്ട് നഷ്ടമുണ്ടാകുമെന്നാണ് കണ്‍ഫ്യൂറിസ്‌മോ-കൊണ്‍കൊമേഴ്‌സ്യോ ടൂറിസ്റ്റ് ലോബിയുടെ വിലയിരുത്തല്‍.
from mangalam.com https://ift.tt/3cMp600
via IFTTT
No comments:
Post a Comment