: മൊബൈൽ ഫോണുകളുടെയും ഘടകങ്ങളുടെയും നികുതി 12 ശതമാനത്തിൽനിന്ന് 18 ശതമാനമാക്കാൻ ശനിയാഴ്ചചേർന്ന ചരക്ക്-സേവന നികുതി (ജി.എസ്.ടി.) കൗൺസിൽ യോഗം തീരുമാനിച്ചു. ചെരിപ്പ്, തുണിത്തരങ്ങൾ, വളം എന്നിവയുടെ നികുതി അഞ്ചുശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയർത്താൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നിർദേശം മുന്നോട്ടുവെച്ചെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തതിനാൽ മാറ്റിവെച്ചു. സംസ്ഥാനങ്ങൾക്ക് 1.2 ലക്ഷം കോടിയുടെ ജി.എസ്.ടി. നഷ്ടപരിഹാരം ഇതിനകം നൽകിയതായി യോഗത്തിനുശേഷം മന്ത്രി നിർമല പറഞ്ഞു. ജി.എസ്.ടി. 9 ആർ., 9 ആർ.സി. എന്നിവയുടെ 2018-19 കാലത്തെ ഫയലിങ് ജൂൺ 30-നകം നടത്തിയാൽ മതിയെന്നും മന്ത്രി അറിയിച്ചു. നേരത്തേയിത് മാർച്ച് 31 ആയിരുന്നു. രണ്ടു കോടിയിൽ കുറവ് വിറ്റുവരവുള്ള നികുതിദായകർക്ക് 2017-18, 2018-19 കാലത്തെ ഫയലിങ്ങിനു വൈകൽ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. Content Highlights:GST Rate has been increased; Mobile phones cost will hike
from mathrubhumi.latestnews.rssfeed https://ift.tt/39Tles5
via
IFTTT
No comments:
Post a Comment