കൊറോണ ബാധിതരുടെ എണ്ണം കൂടിയേക്കാം, ജനങ്ങൾ നിർദേശങ്ങൾ പാലിക്കണം- പി.ബി.നൂഹ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

കൊറോണ ബാധിതരുടെ എണ്ണം കൂടിയേക്കാം, ജനങ്ങൾ നിർദേശങ്ങൾ പാലിക്കണം- പി.ബി.നൂഹ്

കഴിഞ്ഞ ഞായറാഴ്ചയാണ് ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേരടക്കം അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇറ്റലി കുടുംബവുമായി അടുത്തിടപഴകിയ പത്തനംതിട്ട ജില്ലക്കാരായ നാലുപേർക്കും കോട്ടയം സ്വദേശികളായ രണ്ടുപേർക്കും കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ആശുപത്രിയിലും വീടുകളിലുമായി 1268-പേർ നിരീക്ഷണത്തിൽ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടർ പി.ബി.നൂഹ് സംസാരിക്കുന്നു. കൊറോണ ആശങ്കകൾ വിട്ടൊഴിഞ്ഞോ? = ഇല്ല, ജില്ലയിൽ ഇപ്പോഴും ആശങ്ക നിലനില്ക്കുന്നുണ്ട്. ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബവുമായി അടുത്തിടപഴകിയ 15-പേരുടെ പരിശോധനഫലം ഇനിയും വന്നിട്ടില്ല. രോഗബാധിതരായ ഒൻപതുപേരുടെ ആരോഗ്യസ്ഥിതിയിലും മാറ്റമില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ കൊറോണ ലക്ഷണങ്ങളോടെ കൂടുതൽ പേരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കുന്നുണ്ട്. വിദേശമലയാളികൾ ഏറ്റവുമധികമുള്ള ജില്ലയായതിനാൽ തന്നെ സ്ഥിതി ഗൗരവമാണ്. രോഗവ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ? = റാന്നിയിൽ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ച ദിവസം തന്നെ രോഗവ്യാപനം തടയുന്നതിന് രണ്ട് ഡോക്ടർമാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടക്കം ആറുപേർ അടങ്ങുന്ന എട്ടുസംഘത്തെ തിരഞ്ഞെടുത്തു. കൊറോണ വാഹകരുമായി അടുത്തിടപഴകിയവർ, സന്ദർശിച്ച സ്ഥലങ്ങൾ എന്നിവ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. രോഗവാഹകരുടെ വിവിധ ദിവസങ്ങളിലെ മൊബൈൽ ടവർ ലൊക്കേഷൻ, സി.സി.ടി.വി. ക്യാമറദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച അവരുടെ സഞ്ചാരപാത തയ്യാറാക്കിയത്. മൂന്നുദിവസത്തിനിടെ 130-ഫോണുകൾ വന്നു. ഇതിൽ 15-പേർ അവരുമായി അടുത്തിടപഴകിയവരാണ്. അവരെയെല്ലാം നിരീക്ഷണത്തിലാക്കി. രോഗവാഹകർ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നുണ്ടോ? = തുടക്കത്തിൽ ഇറ്റലിയിൽനിന്നെത്തിയ കുടംബം സഹകരിച്ചിരുന്നില്ല. 25-ശതമാനം വിവരങ്ങൾ മാത്രമാണ് ഇവരിൽനിന്ന് ലഭിച്ചത്. ഉടൻ തിരികെ പോകണമെന്നുള്ളത് കൊണ്ടാവാമിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ ചിലരും കൃത്യമായി വിവരങ്ങൾ നൽകുന്നില്ല. പൊതുജനങ്ങളുടെ സഹകരണം എങ്ങനെ? = പോരാ, ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെ കുറച്ചുകൂടി ഗൗരവത്തിലെടുക്കണം. കുറച്ച് പരിശോധനാഫലങ്ങൾ നെഗറ്റീവായതിനാൽ ആശങ്കയൊഴിഞ്ഞെന്നാണ് പലരുടെയും ധാരണ. അങ്ങനെയല്ല, ചിലപ്പോൾ രോഗവാഹകരുടെ എണ്ണം കൂടിയേക്കാം. കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഉറപ്പാക്കണമെന്നാണ് മുകളിൽനിന്നുള്ള നിർദേശം. ഒരുമിച്ചുനിന്നാൽ കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാം. ജനങ്ങളുടെ പൂർണമായ സഹകരണമാണ് വേണ്ടത്. ജില്ലയിലെ ആരോഗ്യവിഭാഗത്തിന്റെ സംവിധാനങ്ങൾ എത്രമാത്രം സുശക്തമാണ്? = നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ തൃപ്തികരമാണ്. സാങ്കേതികരംഗത്തെ സേവനത്തിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽനിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിദഗ്ധരുടെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. വ്യാജവാർത്തകൾ തടയുന്നതിനുള്ള നടപടികൾ? = സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക മാധ്യമ നിരീക്ഷണ വിഭാഗം തുടങ്ങി. വ്യാജ വാർത്തകൾ, സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന് കൈമാറും. ഇതിനകം അഞ്ചുകേസുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. മുമ്പോട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ? = കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, യു.എസ്.എ, സ്വിറ്റ്സർലാൻഡ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽനിന്നെത്തുന്ന പത്തനംതിട്ട ജില്ലക്കാരെ 28-ദിവസവും മറ്റ് രാജ്യങ്ങളിൽനിന്നെത്തുന്നവരെ 14-ദിവസവും കർശനമായി വീടുകളിലോ, ആശുപത്രിയിലോ ഐസൊലേറ്റ് ചെയ്യും. വിമാനത്താവളത്തിൽനിന്നുതന്നെ അതിനുള്ള സജ്ജീകരണമൊരുക്കും. Content Highlights:Coronavirus infected numbers may also increase says P B Nooh IAS


from mathrubhumi.latestnews.rssfeed https://ift.tt/33jN3Hv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages