കോവിഡ് 19; കേരളം അതീവ ജാഗ്രതയില്‍; കര്‍ശന പരിശോധന; രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

കോവിഡ് 19; കേരളം അതീവ ജാഗ്രതയില്‍; കര്‍ശന പരിശോധന; രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ലോകമാസകലം ഭീതി വിതയ്ക്കുകയാണ്. കേരളത്തില്‍ വൈറസ് വ്യാപനം തടയാനുള്ള നീക്കങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തി വരികയാണ്. കൊവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തും. വിമാനത്താവളങ്ങളില്‍ എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളിലായി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തെ അതിര്‍ത്തികളിലും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടക്കും.

മുന്‍ കരുതലിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നത് ആരംഭിച്ചു. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാണ് പരിശോധനകള്‍ നടത്തുക. ബസുകള്‍, ചരക്ക് വാഹനങ്ങള്‍, മറ്റ് സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ എത്തുന്നവരുടെ ആരോ്യ സ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തി വരികയാണ്.

കൊറോണ ആശങ്ക അവസാനിക്കുന്നത് വരെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന തുടരാന്‍ ആര്യോഗ്യ വകുപ്പിനും പോലീസിനു് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപകുകളില്‍ പ്രത്യേക സംഘം പരിശോധന നടത്തും. വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളും സജീവമായി.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂനെയില്‍ മാത്രം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2TSWdaZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages