സൗദിയിൽ പ്രവേശിക്കാൻ ആരോഗ്യസർട്ടിഫിക്കറ്റ്; ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

സൗദിയിൽ പ്രവേശിക്കാൻ ആരോഗ്യസർട്ടിഫിക്കറ്റ്; ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക്

ജിദ്ദ: സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരുൾപ്പെടെ എല്ലാവർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയവിസ ഉടമകൾക്കും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർക്കും സർട്ടിഫിക്കറ്റ് വേണം. ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് കുവൈത്ത് നിരോധിച്ചു. വെള്ളിയാഴ്ചരാത്രി ചേർന്ന അടിയന്തര മന്ത്രിസഭായോഗമാണ് കുവൈത്തിൽനിന്നും കുവൈത്തിലേക്കും ഉള്ള ഏഴ് രാജ്യങ്ങളിലെ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ഫിലിപ്പീൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. സൗദിയുടെയും കുവൈത്തിന്റെയും പുതിയ തീരുമാനം നാട്ടിൽ അവധിയിലുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കും. രാവിലെ കുവൈത്തിലെയും നാട്ടിലെയും വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് എത്തിയപ്പോഴാണ് പലരും വിലക്ക് അറിയുന്നത്. കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് സൗദി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇനിമുതൽ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. യു.എ.ഇ., ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമാം കിങ് ഫഹദ് വിമാനത്താവളം എന്നിവയിലൂടെ മാത്രമേ വരാവൂ എന്നും സൗദി നിഷ്കർഷിച്ചിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലേക്കും റോഡ് മാർഗമുള്ള ഗതാഗതം കൊമേഴ്സ്യൽ ട്രക്കുകൾക്ക് മാത്രമായിരിക്കും. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുവരുന്ന സ്വദേശികൾക്കും വിദേശികൾക്കും ശനിയാഴ്ച രാത്രി 11.55-ന് പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വന്നു. സൗദി ആരോഗ്യവിഭാഗം അംഗീകരിച്ച പട്ടിക പ്രകാരം കോവിഡ്- 19 പടരുന്നതായി ബോധ്യപ്പെട്ട രാജ്യത്തുനിന്ന് പുതിയ വിസയിലോ, നിലവിലെ വിസയിലോ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ കോവിഡ്- 19 വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന ലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദിയിലേക്ക് വരുന്നതിനു 14 ദിവസം മുമ്പ് വൈറസ് സാന്നിധ്യമുള്ള രാജ്യത്ത് തങ്ങിയവർക്കാണ് ഇത് ബാധകമാവുക. ലബോറട്ടറി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നും ബോർഡിങിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ അത് നൽകിയതാണെന്നും വിമാന കമ്പനികൾ ഉറപ്പുവരുത്തണം. സൗദി എംബസി നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗം അംഗീകരിച്ച ലബോറട്ടറി സർട്ടിഫിക്കറ്റുകൾമാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാൽ ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഉചിതമെന്ന് കരുതുന്നതിനെ അടിസ്ഥാനമാക്കി ഇതിന് ഇളവു നല്കുന്നതിന് തടസ്സമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന എല്ലാ സ്പോർട്സ് ടൂർണമെന്റുകളിലും പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്. content highlights;Health certificate mandatory for entry into Saudi Arabia


from mathrubhumi.latestnews.rssfeed https://ift.tt/3cExrTp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages