സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ആണ് എടുക്കുന്നത്, അല്‍പം ഗ്ലാമറസായി അഭിനയിക്കണം; അഞ്ജലി മേനോന്റെ പേരില്‍ തട്ടിപ്പ് നടത്തി യുവാവ്; അകപ്പെടുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവാവിനെ ഒടുവില്‍ പോലിസ് കുടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ആണ് എടുക്കുന്നത്, അല്‍പം ഗ്ലാമറസായി അഭിനയിക്കണം; അഞ്ജലി മേനോന്റെ പേരില്‍ തട്ടിപ്പ് നടത്തി യുവാവ്; അകപ്പെടുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവാവിനെ ഒടുവില്‍ പോലിസ് കുടുക്കി

സംവിധായികയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മോഡലുകളെയും നടിമാരെയും വിളിച്ച് സംസാരിച്ച് കബളിപ്പിച്ച് ചതിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജെ. ദിവിന്‍(32) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. സിനിമയില്‍ അവസരം ഉണ്ടെന്നും സില്‍ക്ക് സ്മിതയുടെ ബയോപിക് ആണ് എടുക്കുന്നതെന്നും അല്‍പം ഗ്ലാമറസായി അഭിനയിക്കണം എന്നും പറഞ്ഞതിന് ശേഷം ലഭിക്കുന്ന നേട്ടത്തെ കുറിച്ച് മോഹന വാഗ്ദാനങ്ങളും നല്‍കും. ഇത്തരത്തില്‍ ചിലര്‍ പെട്ടു പോവുകയാണ്.

ഇയാളുടെ കുരുക്കില്‍ പെട്ട് പോകുന്നവരെ പിന്നീട് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണ് പ്രതി ചെയ്യുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും ഉപയോഗിച്ച് ദിവിന്‍ നിരവധിപേരെ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

18 പേരുടെ പരാതിയാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. സംവിധായിക അഞ്ജലി മേനോന്റേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളാണ് ഇയാള്‍ തയ്യാറാക്കിയിരുന്നത്. ഇനിയും കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് ഉദ്യോഗസ്ഥര്‍. അഭിനയ മോഹം ഉള്ളവരെ ആകര്‍ഷിച്ചായിരുന്നു തട്ടിപ്പ്. ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം സ്ത്രീ ശബ്ദത്തില്‍ സംസാരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പ്രതി ആശയവിനിമയം നടത്തിയിരുന്നത്. സംവിധായിക അഞ്ജലി മേനോന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇക്കാര്യം സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് എത്തുന്നത്. നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും പ്രതിയുടെ മോഹന വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടുള്ള വിളികള്‍ ചെന്നിരുന്നു. തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകള്‍ പലതും വ്യാജ വിലാസം ഉപയോഗിച്ച് എടുത്തത് ആണെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ പാലക്കാട് ഉണ്ടെന്നു മനസിലായതോടെ അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.



from mangalam.com https://ift.tt/3bfVPsR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages