കോഴിക്കോട്: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ പരമാവധി വിൽപ്പനവില നിശ്ചയിച്ചു. 2 പി.എൽ.വൈ., 3 പി.എൽ.വൈ. മുഖാവരണങ്ങൾക്ക് എട്ടു രൂപയും 3 പി.എൽ.വൈ. സർജിക്കൽ മുഖാവരണങ്ങൾക്ക് 10 രൂപയുമാണ് വില. 200 മില്ലീലിറ്റർ ഹാൻഡ് സാനിറ്റൈസറിന് 100 രൂപയാണ് പരമാവധി വില. ഇവ വിലകൂട്ടി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ ഉത്തരവിന് ജൂൺ 30 വരെ പ്രാബല്യമുണ്ടാകും. Content Highlights:Govt Fixes Price For Face Mask And Hand Sanitizer Corona Covid 19
from mathrubhumi.latestnews.rssfeed https://ift.tt/2WzgtA0
via
IFTTT
No comments:
Post a Comment