ജിദ്ദ : നിലവിൽ സൗദിഅറേബ്യയിൽ സന്ദർശകവിസയിലുള്ളവരുടെ വിസാകാലാവധി നീട്ടിനൽകും. കൊറോണ(കോവിഡ്-19) ജാഗ്രതയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. നിലവിൽ സൗദിഅറേബ്യയിൽ കഴിയുന്ന എല്ലാ സന്ദർശകവിസക്കാർക്കും കാലാവധി നീട്ടിനൽകുമെന്ന് ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനാണ് അറിയിച്ചത്. അബ്ശീർ സേവനം വഴിയാണ് വിസ പുതുക്കാനുള്ള സൗകര്യമുള്ളത്. ഇങ്ങനെ പുതുക്കാൻ സാധിക്കാത്തവർക്ക് നേരിട്ട് പാസ്പോർട്ട് വിഭാഗത്തെ സമീപിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2w9nxIZ
via
IFTTT
No comments:
Post a Comment