സാമ്പത്തികപ്രതിസന്ധി മറികടക്കാൻ യു.എ.ഇ.ക്കും സൗദിക്കും ഉത്തേജക പാക്കേജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ യു.എ.ഇ.ക്കും സൗദിക്കും ഉത്തേജക പാക്കേജ്

ദുബായ് : കൊറോണ വൈറസ് കാരണം സാമ്പത്തിക മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് യു.എ.ഇ.യും സൗദി അറേബ്യയും അടിയന്തരനടപടികൾ സ്വീകരിച്ചു. സാമ്പത്തികമാന്ദ്യം നേരിടാൻ യു.എ.ഇ. സെൻട്രൽബാങ്ക് പതിനായിരംകോടി ദിർഹത്തിന്റെ ഉത്തേജകപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാര-വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും മറ്റ് ബാങ്കുകൾ മുഖേന യു.എ.ഇ. സെൻട്രൽബാങ്കിന്റെ സഹായം ലഭ്യമാക്കുന്നത്. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) സ്വകാര്യ മേഖലകൾക്ക് ആദ്യഘട്ടത്തിൽ 50 ബില്യൺ റിയാലിന്റെ സാമ്പത്തികസഹായമാണ് നൽകുന്നത് .നേരത്തെ ദുബായ് സർക്കാർ സാധാരണക്കാർക്കുകൂടി ഗുണകരമാവുന്ന വിധത്തിൽ 150 കോടി ദിർഹത്തിന്റെ സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചിരുന്നു. വെള്ളം, വൈദ്യുതി ബില്ലിൽ പത്തുശതമാനം ഇളവ് നൽകാൻ ഈ പാക്കേജിൽ വ്യവസ്ഥയുണ്ടായിരുന്നു. റീട്ടെയിൽ കോർപ്പറേറ്റുകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതാണ് സെൻട്രൽബാങ്കിന്റെ പദ്ധതി. ക്രെഡിറ്റ് കാർഡ് ഫീസ് കുറയ്ക്കുന്നുതും എല്ലാ ബാങ്കുകൾക്കുമായി പലിശരഹിതവായ്പ 5000 കോടി ദിർഹം നൽകുന്നതുമാണ് പാക്കേജിലെ പ്രധാന നിർദേശം. ബാക്കി 5000 കോടി ദിർഹം ബാങ്കുകൾ അവരുടെ മൂലധനത്തിൽനിന്ന് കണ്ടെത്തണം. വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും നിക്ഷേപകർക്ക് സ്വന്തം താത്പര്യപ്രകാരം പ്രവർത്തിക്കാൻ അവസരം നൽകാനും പാക്കേജ് നിർദേശിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ വലിയൊരുപങ്ക് വഹിക്കുന്ന സ്വകാര്യമേഖലയെ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കേണ്ടതുണ്ടെന്ന് സാമ അഭിപ്രായപ്പെട്ടു. വിവിധ പദ്ധതിയിലൂടെയാണ് ഈ സഹായങ്ങൾ സ്വകാര്യ മേഖലകൾക്ക് നൽകുക. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് അവരുടെ കുടിശ്ശിക ആറുമാസത്തേക്ക് കൂടി നീട്ടിക്കൊടുക്കാനായി ധനകാര്യസ്ഥാപനങ്ങൾക്ക് 30 ബില്യൺ റിയാലിന്റെ സഹായധനമാണ് നൽകുക. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് 13.2 ബില്യൺ റിയാൽ വായ്പാപദ്ധതിയായി സഹായധനം നൽകും. ഈ മേഖലയുടെ ബിസിനസ് തുടർച്ചയെയും വളർച്ചയെയും ഉറപ്പുവരുത്തുകയാണ് സഹായധനത്തിലൂടെ ‘സാമ’ ലക്ഷ്യമിടുന്നത്.ഇടത്തര-ചെറുകിട സ്ഥാപനങ്ങളെ ഫണ്ട് ഗാരണ്ടി ഫീസിൽനിന്ന് ഒഴിവാക്കുന്നതിന് ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർക്കാർ ആറ്്‌ ബില്യൺ റിയാൽ നൽകും. 2020 സാമ്പത്തികവർഷത്തിൽ ഈതുകയിൽനിന്ന് പ്രയോജനംലഭിക്കുന്ന സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിനും ആറുമാസംവരെ ഫീസിൽനിന്ന് ഒഴിവാക്കുന്നതിനുമാണ് ധനകാര്യസ്ഥാപനങ്ങൾ ഈ ഫണ്ട് വിനിയോഗിക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2Qj8qDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages