അധികാരം വിട്ടൊഴിഞ്ഞ് സേലം ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിംഗരോയന്‍; സൈക്കിളിലും ബൈക്കിലും മാത്രം സഞ്ചരിക്കുന്ന സാധാരണക്കാരുടെ ബിഷപ് ഇനി ഇടവകയില്‍ അസിസ്റ്റന്റ് വികാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

അധികാരം വിട്ടൊഴിഞ്ഞ് സേലം ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിംഗരോയന്‍; സൈക്കിളിലും ബൈക്കിലും മാത്രം സഞ്ചരിക്കുന്ന സാധാരണക്കാരുടെ ബിഷപ് ഇനി ഇടവകയില്‍ അസിസ്റ്റന്റ് വികാരി

സേലം: അധികാര കാലയളവ് അവസാനിക്കും മുന്‍പേ പദവികള്‍ വിട്ടൊഴിഞ്ഞ് ക്രിസ്തുവിന്റെ എളിയ ദാസനായി മാറി ഒരു കത്തോലിക്കാ ബിഷപ്. റോമന്‍ കത്തോലിക്കാ സഭയിലെ സേലം ബിഷപ് ആയിരുന്ന സെബാസ്റ്റ്യനപ്പന്‍ സിംഗരോയന്‍ ആണ് വിരമിക്കാന്‍ ഏഴു വര്‍ഷം കൂടി ശേഷിക്കേ ബിഷപ് പദവി രാജിവച്ചത്. ഒരു ഇടവകയില്‍ വികാരിയുടെ കീഴില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യാനാണ് ഫാ. സെബാസ്റ്റ്യനപ്പന്റെ തീരുമാനം.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യനപ്പന്‍ (68) വത്തിക്കാന് രാജിക്കത്ത് നല്‍കിയത്. രാജി ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം അംഗീകരിച്ചു. സേലം രൂപതയുടെ ഭരണചുമതലയിലേക്ക് പുതിയ അഡ്മിനിസ്‌ട്രേറ്ററേയും നിയമിച്ചു. 75 വയസ്സാണ് കത്തോലിക്കാ സഭയില്‍ ബിഷപുമാരുടെ വിരമിക്കല്‍ പ്രായം. എന്നാല്‍ പുറംവേദന, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഷപ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധികാരമൊഴിയുന്നത്.

ക്രിസ്തുവിന്റെ ദാസനായി സഹവികാരിയായി സാധാരണ ജനങ്ങളെ സേവിക്കാനാണ് സെബാസ്റ്റ്യനപ്പന്റെ തീരുമാനം. 19 വര്‍ഷത്തോളം രൂപതയെ നയിച്ച സെബാസ്റ്റ്യനപ്പന്‍ മാര്‍ച്ച് 11ന് ബിഷപ് ഹൗസിന്റെ പടിയിറങ്ങി. സേലം നഗരത്തിന്റെ പ്രാന്തപരിസരത്തുള്ള കര്‍പൂര്‍ അണ്ണാ വേളാങ്കണ്ണി സബ്‌സ്‌റ്റേഷനിലാണ് ഇനി സേവനം ചെയ്യുക. അവിടെതന്നെയാവും താമസവും. കേവലം 22 വീട്ടുകാര്‍ മാത്രമുള്ള ഇടവകയാണിത്. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇവിടെയുള്ള വികാരി അഞ്ചു കിലോമീറ്റര്‍ അകലെയാണ് താമസം. അദ്ദേഹത്തിന് വേറെയും ചുമതലകളുണ്ട്.
[IMG]
അരമനയില്‍ നിന്നിറങ്ങിയ സെബാസ്റ്റ്യനപ്പന്‍ തന്റെ ബൈക്കില്‍ പുതിയ ചുമതലയേല്‍ക്കാന്‍ പള്ളിയിലേക്ക് പോയി. ബിഷപ് ആയിരിക്കുമ്പോഴും ലളിത ജീവിതമായിരുന്നു സെബാസ്റ്റ്യനപ്പന്‍ തിരഞ്ഞെടുത്തിരുന്നത്. സമീപപ്രദേശങ്ങളിലൂടെ സൈക്കിളില്‍ മാത്രം സഞ്ചരിച്ചിരുന്ന അദ്ദേഹം കുറച്ചുകൂടി ദൂരെ യാത്രകള്‍ക്ക് ബൈക്കാണ് ഉപയോഗിച്ചിരുന്നത്. അതല്ലെങ്കില്‍ ബസ് ആശ്രയിക്കും. മറ്റു വൈദികര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രം തനിക്കും മതിയെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരുടെ ബിഷപ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നതും. ആര്‍ക്കും ഏതു സമയവും മുന്‍കൂര്‍ അനുമതി വാങ്ങാതെ അരമനയില്‍ വന്ന് കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ധര്‍മപുരി ജില്ലയിലെ ഇലത്തഗിരിയില്‍ 1952ലാണ് ഫാ.സെബാസ്റ്റ്യനപ്പന്‍ ജനിച്ചത്. 1978 മേയ് 27ന് പൗരോഹിത്യം സ്വീകരിച്ചു. 2000 ഒക്‌ടോബര്‍ 18നാണ് ബിഷപ് ആയി ചുമതലയേറ്റത്.

തിയോളജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള സെബാസ്റ്റ്യനപ്പന്‍ മൂന്ന് ബിരുദാനന്തര ബിരുദങ്ങളും അഞ്ച് വിഷയങ്ങളില്‍ മാസ്‌റ്റേഴ്‌സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. 2011മുതല്‍ 2015 വരെ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ വിശ്വാസ പ്രഘോഷണ വിഭാഗം കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2vNTkPD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages