കൊച്ചി: കേരളത്തിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളുടെ സർവീസ് നേരത്തേയാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടേണ്ട വിമാനങ്ങൾ ശനിയാഴ്ച പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. കൊറോണ ഭീതിയെത്തുടർന്ന് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽനിന്നുള്ള സർവീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണിത്. കോഴിക്കോട്ടുനിന്ന് റിയാദിലേക്കും ദമാമിലേക്കും കണ്ണൂരിൽനിന്ന് റിയാദിലേക്കുമുള്ള വിമാനങ്ങളാണ് നേരത്തേയാക്കിയിരിക്കുന്നത്. സൗദിയിൽ റെസിഡന്റ്സ് വിസയുള്ള പ്രവാസികൾക്കു മാത്രമാണ് ഇതിൽ യാത്രചെയ്യാനാകുക. മറ്റു വിസയുള്ള യാത്രക്കാരെ സൗദിയിൽ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. content highlights:flights from kerala to saudi arabia will depart on saturday
from mathrubhumi.latestnews.rssfeed https://ift.tt/39R7DSf
via
IFTTT
No comments:
Post a Comment