: ''വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ് സഞ്ചരിക്കുന്ന റോമിലെ എല്ലാ തെരുവുകളും വിജനം. ഒറ്റപ്പെട്ട ചില മെഡിക്കൽ സ്റ്റോറുകളും പെട്ടിക്കടകളും ഒഴിച്ചുനിർത്തിയാൽ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുതന്നെ. മുഴുവൻപ്രദേശങ്ങളും റെഡ് സോൺ ആണ്. എല്ലാവരെയും വലയംചെയ്യുന്നത് പേടിയും ആശങ്കയും. സംസാരങ്ങളിൽ കൊറോണ മാത്രം'' -കോട്ടയം പാലാ സ്വദേശിയും റോമിലെ ചർച്ചിലെ ഉദ്യോഗസ്ഥനുമായ മാത്യുക്കുട്ടി കുര്യൻ പറയുന്നു. ഫ്രീലാൻസ് ഫോട്ടോഗ്രാഫർകൂടിയായ അദ്ദേഹവും കുടുംബവും 15 വർഷമായി ഇറ്റലിയിലാണ്. ''പള്ളികളിൽ കുർബാനയോ മറ്റു ചടങ്ങുകളോ ഇല്ല. നിശ്ചിതസമയത്തുമാത്രമേ ആൾക്കാർക്ക് വീടിനുപുറത്തിറങ്ങാൻ പറ്റൂ. പൊതുവാഹനങ്ങൾ ഒറ്റക്കൊറ്റയ്ക്ക് ഓടുന്നുണ്ടെങ്കിലും യാത്രക്കാർ തീരെയില്ല. അഞ്ചുകിലോമീറ്റർ ചുറ്റളവിൽ പോകാൻ പ്രത്യേക പാസ് വേണം. പൂർണവിവരങ്ങൾ പൂരിച്ചിപ്പ പേപ്പർ കൈയിലില്ലെങ്കിൽ 250 രൂപയോളം പിഴ. പലരും മൂന്നുമാസത്തേക്കുവരെയുള്ള ഭക്ഷണം ശേഖരിച്ചുവെച്ചിരിക്കുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ ആർക്കും നേരിട്ട് ആശുപത്രിയിൽ പോകാൻ പറ്റില്ല. ഫോൺവിളിച്ചാൽ ഉടൻ വണ്ടിവരും. പ്രായമായവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പലരും വീടുകളിൽ ഒറ്റയ്ക്കാണ്. മക്കൾ ദൂരെ എവിടെയെങ്കിലുമാകും. മലയാളികളാണ് പലപ്പോഴും ഹോംനഴ്സും മറ്റുമായി കൂടെയുള്ളത്. കച്ചവടവും മറ്റു ബിസിനസുകളും തകർന്നുതരിപ്പണമായി'' -അദ്ദേഹം പറഞ്ഞു. ''മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ ഒരു മാർഗവുമില്ല. ഫോൺവിളിച്ചാൽ പരസ്പരം പറയുന്നത് ഇവിടത്തെ കൊറോണ വിവരവും നാട്ടിലെ കൊറോണ വിവരവുംതന്നെ. കേരളത്തിൽനിന്ന് മെഡിക്കൽസംഘം വരുമെന്ന പ്രതീക്ഷയിലാണ് പലരും. ഇവിടെ സർക്കാരിനുപോലും നിയന്ത്രണമില്ലാത്ത സ്ഥതിയാണ്. കേരളം കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ എത്രയോ മുൻപന്തിയിലാണെന്ന് തോന്നുന്നു. ഇറ്റലി ആദ്യം അത്ര ഗൗരവത്തിൽ കാര്യങ്ങൾ എടുത്തില്ലെന്ന് തോന്നുന്നു. ഇവിടെ തുടക്കത്തിൽ പിടിവിട്ടുപോയി. എങ്കിലും കിണഞ്ഞുപരിശ്രമിക്കുകയാണ്'' -മാത്യുക്കുട്ടി പറയുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നുതുറക്കുമെന്ന് ഒരു നിശ്ചയവുമില്ല. പലർക്കും നാട്ടിലേക്കുപോയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, ഒരു സ്ഥലത്തേക്കും പോകാൻ പറ്റാത്ത സ്ഥിതിയാണ്. അനുവാദമില്ലാതെ പോയാൽ പിഴ ഉറപ്പ്. നഗരം ഭയാനകമായ ഒറ്റപ്പെടലിലാണെന്നും മാത്യുക്കുട്ടി പറഞ്ഞു. Content Highlights:Rome-corona-italy- Condition shares a Malayali photographer from Italy
from mathrubhumi.latestnews.rssfeed https://ift.tt/2Qe2gVm
via
IFTTT
No comments:
Post a Comment