ലണ്ടൻ: കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടക്കുഴിമാടമൊരുക്കി ഇറാൻ. പ്രധാന നഗരമായ ഖോമിൽ കുഴിമാടമൊരുക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ യു.എസ്. മാധ്യമങ്ങൾ പുറത്തുവിട്ടു. ഇറാനിൽ ഇതുവരെ 514 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 11,000-ത്തിലധികം പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച ആദ്യത്തെ റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 80 മൈൽ അകലെയുള്ള നഗരത്തിലെ ബെഹെഷ്ടെ മസൗമെ സെമിത്തേരിയിൽ 90 മീറ്റർ നീളത്തിൽ രണ്ടു കുഴിമാടങ്ങൾ തീർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു യു.എസ്. കമ്പനിയായ മാക്സർ ടെക്നോളജീസും സമാനചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഇറ്റലിയിൽ വൈറസ് നിയന്ത്രിക്കാനാകാത്തവിധം പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കാത്തലിക് പള്ളികളെല്ലാം ഏപ്രിൽ മൂന്നുവരെ അടയ്ക്കുന്നതായി കർദിനാൾ ആഞ്ചലോ ഡെ ഡൊണാട്ടിസ് അറിയിച്ചു. ഞായറാഴ്ച കുർബാനകൾ താത്കാലികമായി നിർത്തുന്നതായും അദ്ദേഹം പറഞ്ഞു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പര്യടനവും വിനോദസഞ്ചാരികൾക്കുള്ള വിസയും നേപ്പാൾ താത്കാലികമായി നിർത്തിവെച്ചു. എവറസ്റ്റിലേക്കുള്ള പര്യടനം ചൈനയും ടിബറ്റും കഴിഞ്ഞദിവസം നിർത്തലാക്കിയിരുന്നു. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ശ്രീലങ്ക യാത്രവിലക്കേർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് ശ്രീലങ്കൻ സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. Content Highlights:Coronavirus Iran
from mathrubhumi.latestnews.rssfeed https://ift.tt/2TMBVjs
via
IFTTT
No comments:
Post a Comment