ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമഭേദഗതിക്കെതിരേ കേരളം ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമമെന്നു പറഞ്ഞാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുപ്രീംകോടതിയിലെത്തിയത്. പൗരത്വനിയമഭേദഗതി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തിൽ വരുത്തിയ ഭേദഗതി 13-ാം വകുപ്പ് പ്രകാരം റദ്ദാക്കണമെന്നും വാദത്തിൽ പറയുന്നു. Content Highlights:CAA Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2xEno0s
via
IFTTT
No comments:
Post a Comment