ന്യൂഡൽഹി: കൊറോണ വൈറസിനെതിരേ ശാസ്ത്രീയമായി പോരാടേണ്ട സാഹചര്യത്തിൽ ഹിന്ദുമഹാസഭ സംഘടിപ്പിച്ച 'ഗോമൂത്ര പാർട്ടി' അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈബി ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. ഇതുപോലെ തെറ്റായ വാദങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും വൈറസിനെതിരേ ലോകം മുഴുവൻ പോരാടുമ്പോൾ അതിനെ പരിഹസിക്കുന്നതിന് തുല്യമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിശ്ശബ്ദതയെന്നും ഹൈബി വിമർശിച്ചു. Content Highlights:cow urine drinking party to ward off coronavirus
from mathrubhumi.latestnews.rssfeed https://ift.tt/33mbPqy
via
IFTTT
No comments:
Post a Comment