ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് നിയന്ത്രിക്കാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവർ അഭിനന്ദിക്കുകയാണ്. ഇത് നമ്മുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുനിസിപ്പിൽ ജീവനക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംഘടിതമായ പ്രവർത്തനങ്ങളാണു നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്തരവാദിത്വബോധമുള്ള പൗരന്മാർക്ക് കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താൻ കഴിയും. നമ്മുടെ പൗരന്മാർ മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ഒന്നുംചെയ്യില്ലെന്നും മോദി ട്വീറ്റ് ചെയ്തു. Content Highlights:narendra modi on coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2QgdE35
via
IFTTT
No comments:
Post a Comment