ശ്രീകണ്ഠാപുരത്ത് പ്രളയ പുന:രധിവാസത്തിന്   ‘ശിഹാബ് തങ്ങൾ’  വില്ലേജ്  ഒരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

ശ്രീകണ്ഠാപുരത്ത് പ്രളയ പുന:രധിവാസത്തിന്   ‘ശിഹാബ് തങ്ങൾ’  വില്ലേജ്  ഒരുങ്ങുന്നു

ശ്രീകണ്ഠപുരം:(കണ്ണൂർ): പ്രളയ പുന:രധിവാസ പ്രവർത്തനത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം പഴയങ്ങാടിയിൽ ശിഹാബ് തങ്ങളുടെ പേരിൽ ഒരു വില്ലേജ് ഒരുങ്ങുന്നു. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായും നശിച്ചവർക്കായാണ് ഫ്ലാറ്റ് രീതിയിൽ വില്ലേജ് ഒരുങ്ങുന്നത്. മുസ്ലിം ലീഗും ഗ്ലോബൽ കെ എം സി സി യും സംയുക്തമായി നേതൃത്വം നൽകുന്ന വില്ലേജിനു വേണ്ടി ബദരിയ നഗറിൽ   വാങ്ങിയ സ്ഥലത്ത്   രണ്ട് നിലകളിലായി പണിയുന്ന  പ്ലാറ്റിൽ നാല് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. കൂടാതെ തൊഴിൽ പരിശീലന കേന്ദ്രവും വിദ്യാഭ്യാസ പരിശീലന കേന്ദ്രവും വില്ലേജിൽ ഒരുക്കുകുന്നതാണ്..

70 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തി  പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു . പദ്ധതി പ്രദേശത്തേക്കുള്ള വൈദ്യുതി ലൈനിന്റെയും കുടിവെള്ളത്തിന്റേയും സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞു .ബാക്കി വരുന്ന എല്ലാ പ്രവർത്തികളും ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ പി ടി എ കോയ  ജനറൽ കൺവീനർ എൻ പി റഷീദ്  അറിയിച്ചു.



from mangalam.com https://ift.tt/2wuQUoW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages