കെ.എസ്.ആര്‍.ടി.സി.യില്‍ നടപടിക്കു മുതിര്‍ന്നാല്‍ വീണ്ടും സമരമെന്ന് സംഘടനകളുടെ ഭീഷണി; 11 മുതല്‍ അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസുടമകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

കെ.എസ്.ആര്‍.ടി.സി.യില്‍ നടപടിക്കു മുതിര്‍ന്നാല്‍ വീണ്ടും സമരമെന്ന് സംഘടനകളുടെ ഭീഷണി; 11 മുതല്‍ അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസുടമകളും

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു യാത്രക്കാരന്റെ മരണത്തിനിടയാക്കിയ പണിമുടക്കില്‍ പങ്കെടുത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ െലെസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കം നടപടിയുണ്ടായാല്‍ അനിശ്ചിതകാല സമരത്തിനാണു തൊഴിലാളി സംഘടനകളുടെ തീരുമാനം. ഈ മാസം 11 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിനായി ഒരുങ്ങുകയാണ്.

മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്തവരുടെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുടെ തീരുമാനം. പണിമുടക്കില്‍ പെട്ട ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം.

പണിമുടക്കിന്റെ ഭാഗമായി റോഡില്‍ നിര്‍ത്തിയിട്ട എഴുപതോളം ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരേ വകുപ്പുതലനടപടിയെടുക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമാകും നടപടി. മോട്ടോര്‍ വാഹനനിയമപ്രകാരവും നടപടിയുണ്ടാകും. നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പട്ടിക പോലീസ് ഗതാഗത കമ്മിഷണര്‍ക്കു െകെമാറി. ഈ പട്ടിക കലക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലും ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷമേ നടപടിയുണ്ടാകൂവെന്നാണു സൂചന. 10-ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യവും സര്‍ക്കാരിനു മുന്നിലുണ്ട്.

സമരവുമായി ബന്ധപ്പെട്ട് പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നു സിറ്റി പോലീസ് കമ്മിഷണറും ഫോര്‍ട്ട് സി.എയും കലക്ടറെ അറിയിച്ചു. പോലീസുകാരെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ െകെയേറ്റം ചെയ്തതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതെന്നും കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍െവെരാഗ്യത്തോടെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണു ഡി.ടി.ഒ. സാം ലോപ്പസ് കലക്ടര്‍ക്കു നല്‍കിയ മൊഴി.

ഡി.ടി.ഒ. െകെയേറ്റം ചെയ്‌തെന്നു പോലീസുകാരും സമരത്തിന് ആഹ്വാനം ചെയ്തില്ലെന്നു യൂണിയന്‍ നേതാക്കളും മൊഴി നല്‍കി. വിശദമായ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സര്‍ക്കാരിനു െകെമാറുമെന്നു ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കെ.എസ്.ആര്‍.ടി.സിയില്‍ അവശ്യസേവനനിയമം (എസ്മ) ബാധകമാക്കണമെന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. സമരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ടി. സുരേന്ദ്രന്റെ വസതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

അതിനിടയില്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളും സമരത്തിനൊരുങ്ങുകയാണ്. എസ്.എസ്.എല്‍.സി. പരീക്ഷാവേളയില്‍ അനിശ്ചിതകാല സമരത്തിനാണ് സ്വകാര്യബസുടമകള്‍ തയ്യാറെടുക്കുന്നത്. മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ നിരക്ക് 90 പൈസയുമാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളുന്നയിച്ച് 11 മുതലാണ് സമരം. 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കുക എന്ന ആവശ്യവും ഉന്നയിക്കുമെന്നു സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.



from mangalam.com https://ift.tt/2uXIsy1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages