യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയിൽ പരിശോധന നടത്തിയത്.കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യ വിടില്ലെന്ന് റാണാ കപൂർ വ്യക്തമാക്കിയിരുന്നെങ്കിലുംമുൻകരുതൽ നടപടിയുടെ ഭാഗമായിഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നൽകിയതിന് പിന്നാലെ റാണ ഇരുവരുടെയുംഅക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി ആരോപണമുയർന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തിൽ ഇ.ഡികണ്ടെത്തി Maharashtra: Enforcement Directorate (ED) raid is underway at #YesBank founder Rana Kapoors residence, at Samudra Mahal residential tower in Mumbai. ED has registered a case under Prevention of Money Laundering Act (PMLA) against Rana Kapoor. pic.twitter.com/3JghF9nhIE — ANI (@ANI) March 6, 2020 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തത്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകർക്ക് അമ്പതിനായിരം രൂപ മാത്രമേ പിൻവലിക്കാൻ കഴിയൂ.ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തിൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്നലെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വെളളിയാഴ്ച രാത്രിയോടെ റാണ കപൂറിന്റെ വസതിയിൽ ഇ.ഡി പരിശോധന നടത്തിയത്. Content Highlights:Enforcement Directorate (ED) raid is underway at #YesBank founder Rana Kapoors residence


from mathrubhumi.latestnews.rssfeed https://ift.tt/38xib7v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages