കണ്ണൂരില്‍ കുരുതി തടയാന്‍ ക്ഷേത്രങ്ങളിലെ രാഷ്ട്രീയ കലശത്തിന് വിലക്ക്; കലശം വരവില്‍ സിപിഎമ്മിന്റെ രക്തസാക്ഷി സ്തൂപങ്ങളും ഇങ്ക്വിലാബ് വിളികളും ബിജെപിയുടെ ഓംകാരത്തിന്റെയും രൂപങ്ങളും ഭാരതാംബയ്ക്ക് ജയ് വിളികളും വേണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

കണ്ണൂരില്‍ കുരുതി തടയാന്‍ ക്ഷേത്രങ്ങളിലെ രാഷ്ട്രീയ കലശത്തിന് വിലക്ക്; കലശം വരവില്‍ സിപിഎമ്മിന്റെ രക്തസാക്ഷി സ്തൂപങ്ങളും ഇങ്ക്വിലാബ് വിളികളും ബിജെപിയുടെ ഓംകാരത്തിന്റെയും രൂപങ്ങളും ഭാരതാംബയ്ക്ക് ജയ് വിളികളും വേണ്ട

കണ്ണൂര്‍: തെയ്യം ചുവപ്പാണെങ്കില്‍ കലശവും ചുവന്നിട്ടായിരിക്കുമെന്ന് ഒരു കൂട്ടര്‍. ദേവിയുടെ കൈയില്‍ ത്രിശൂലമാകാമെങ്കില്‍ കലശത്തിലും ആവാമെന്ന് മറ്റൊരു വിഭാഗം. കണ്ണൂരിലെ ക്ഷേ​ത്രോത്സവങ്ങള്‍ സംഘര്‍ഷ ഭരിതമാക്കുന്ന കലശം വരവിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ക്ഷേത്രക്കമ്മറ്റികളും പോലീസും.

ഉത്സവത്തിന്റെ ആളും ആരവവും കഴിയുന്നതോടെ നാട് രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കുരുതിക്കളമാകുന്ന പതിവ് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. 2004 മാര്‍ച്ച് 10ാം തീയതി മുഴുപ്പിലങ്ങാട് കൊറ്റാളി കൂര്‍മ്പ കാവിലെ താലപ്പൊലി കശലമഹോത്സവത്തോടനുബന്ധിച്ച് നടന്ന അക്രമ പരമ്പരകള്‍ ഇന്നും ഞെട്ടലോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്. അതില്‍പിന്നെയാണ് ഉത്സവത്തിന്റെ കലശം വരവ് ഇങ്ക്വിലാബ് വിളികളുടെയും ഭാരതാംബയ്ക്ക് ജയ് വിളിച്ചുള്ള മുദ്രാവാക്യങ്ങളുടെയും വേദിയായത്.

ആചാര പ്രകാരം ''ചെക്കി മുല്ല തമ്പുരാട്ടിയമ്മ നട ഹോയ് നട '' എന്നാണ് താലപ്പൊലി ഘോഷയാത്രയില്‍ വിളിക്കേണ്ടത്. എന്നാല്‍ അത് പൂര്‍ണമായും മുദ്രാവാക്യം വിളിയിലേക്ക് നീങ്ങിയതോടെയാണ് ഇത്തവണ കൂര്‍മ്പകാവ് ക്ഷേത്ര കമ്മറ്റി കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. താലപ്പൊലി മഹോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഹൈന്ദവ സംസ്‌കാരത്തിലെ ദേവാരാധന ചടങ്ങിന്റെ ഭാഗമായുള്ള കലശം ക്ഷേത്ര പ്രതിഷ്ഠകളിലെ ദൈവിക ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും ബിംബ ശുദ്ധിവരുത്തുന്നതിനുമുള്ള കുടത്തിന്റെ ആകാരത്തിലുള്ള ജലപാത്രമാണ്.ഈ കലശകുടങ്ങളില്‍ ശുദ്ധജലം നിറച്ചു പൂജാവിധികളോടെയും മന്ത്രോച്ചാരണത്തിലൂടെയും ബിംബങ്ങളില്‍ അഭിഷേകം കഴിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സി.പി.എം ആയാലും ബി.ജെ.പി ആയാലും ശക്തി പ്രകടനത്തിന് ഉപയോഗിക്കുന്നത്.

മുന്‍വര്‍ഷങ്ങളിലും ക്ഷേത്ര ഭാരവാഹികളുടെ കര്‍ശന നിയന്ത്രണങ്ങളെല്ലാം മറികടന്ന് രാഷ്ട്രീയ കലശങ്ങള്‍ എത്തിയിരുന്നു. ഇത്തവണ പോലീസും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സി.പി.എം എത്തുമ്പോള്‍, ബി.ജെ.പി സമര്‍പ്പിക്കുന്നതു തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ്. മുളങ്കമ്പു വളച്ചു കെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് കശലം ഉണ്ടാക്കുന്നത്.

ക്ഷേത്രനടയില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മേളക്കാരെ കൊണ്ട് തങ്ങളുടെ കലശത്തിന് കൊട്ടിക്കുന്നതോടെയാണ് വാശിയും കൈയാങ്കളിയുമുണ്ടാകുന്നത്. ഇതോടെ ആചാര പ്രകാരമുള്ള കലശക്കാര്‍ക്കു ക്ഷേത്രം വലം വയ്ക്കാന്‍ കഴിയാതെയാകും.അടുത്തിടെയായി കളിയാട്ടം നടക്കുന്ന ക്ഷേത്രാങ്കണങ്ങളില്‍ ഘോഷയാത്ര കാഴ്ച വരവുകളില്‍ മുഴങ്ങുന്നത് വിപ്ലവ ഗാനങ്ങളാണ്. ശബരിമല വിഷയാനന്തരം ക്ഷേത്ര ഉത്സവ കാര്യങ്ങളില്‍ സജീവമായി ഇടപെടാനും കമ്മറ്റികള്‍ നിയന്ത്രണത്തിലാക്കാനും കീഴ്ഘടകങ്ങള്‍ക്ക് സി.പി.എം. നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ കളിയാട്ടക്കാലമായ കണ്ണൂരില്‍ അതേ തുടര്‍ന്ന് മിക്ക ക്ഷേത്ര ആഘോഷ കമ്മറ്റികളും പാര്‍ട്ടി നിയന്ത്രണത്തിലായി. ഇതിന്റെ പ്രതിഫലനം കാഴ്ചവരവുകളിലുമുണ്ടാകുകയാണ്. പി. ജയരാജനെ സ്തുതിക്കുന്ന ഗീതം പാര്‍ട്ടി ഗ്രാമത്തിലെ ക്ഷേത്രോത്സവ കാഴ്ചവരവില്‍ ആഘോഷമാക്കിയത് കുറച്ച് ദിവസം മുന്‍പ് വിവാദമായിരുന്നു. എന്നാല്‍ അതിനു ശേഷം ' പുഷ്പനെ അറിയാമോ' എന്ന ഗാനവും മറ്റ് വിപ്ലവാവേശം നിറക്കുന്ന ഗാനങ്ങളുമാണ് കൂടുതലായി കാഴ്ച വരവില്‍ ഫ്യൂഷന്‍ സംഗീരമായി ഉപയോഗിക്കുന്നത്.

ഇത്തവവണ ആചാരാനുഷ്ടനങ്ങള്‍ പാലിച്ചുള്ള അംഗീകൃത കലശങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് പലവട്ടം ക്ഷേത്ര കമ്മിറ്റിയും പോലീസും അറിയിച്ചിരിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് വരുന്ന കലശങ്ങള്‍ വീടുകളില്‍ നിന്നും വരുന്നതായിരിക്കണമെന്നും പൊതു സ്ഥലത്ത് നിന്ന് തുടങ്ങുന്ന കലശങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലയെന്നുമാണ് തീരുമാനം. കലശങ്ങളിലും ,കാഴ്ചയിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നതും കാഴ്ചയിലും മറ്റും പങ്കെടുക്കുന്നവര്‍ അത്തരം അടയാളങ്ങള്‍ കൊണ്ടു നടക്കുകയോ ദേഹത്ത് ധരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുവാനും നിര്‍ദേശമുണ്ട്.



from mangalam.com https://ift.tt/2PWg2f0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages