ഇറ്റലിയിൽ മരണം കുത്തനെ ഉയരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

ഇറ്റലിയിൽ മരണം കുത്തനെ ഉയരുന്നു

റോം: ശനിയാഴ്ചമാത്രം 793 പേർകൂടി മരിച്ചതോടെ ഇറ്റലിയിൽ കൊറോണ മരണം 4,825 ആയി ഉയർന്നു. ലോകത്തെ ആകെ മരണസംഖ്യയിൽ മൂന്നിലൊന്നോളം വരുമിത്. ശനിയാഴ്ച വൈകീട്ട് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാൻ ഇറ്റാലിയൻ പ്രസിഡന്റ് ജ്യൂസപ്പെ കോൻതെ നിർദേശം നൽകി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെക്കാൾ മരണസംഖ്യ ഇറ്റലിയിൽ കൂടിയിരിക്കുകയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 8.6 ശതമാനംപേരും മരിച്ചു. ആറായിരത്തിലധികംപേർക്ക് രോഗം സ്ഥിരീകരിച്ചു. 943 പേർക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ട്. ലോകത്താകെ 13,000-ലധികംപേരാണ് മരിച്ചത്. മൂന്നുലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്പിൽമാത്രം 150,000-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർശനനിയന്ത്രണങ്ങൾകാരണം നൂറുകോടിയിലധികമാളുകളാണ് ലോകത്താകെ പുറത്തിറങ്ങാനാകാതെ വീടുകളിലേക്കൊതുങ്ങിയത്. 35 രാജ്യങ്ങളിൽ പൂർണവിലക്കുണ്ട്. ദേശത്തിനുവേണ്ടി ത്യജിക്കാനും ഇഷ്ടപ്പെട്ടവരെ സംരക്ഷിക്കാനുമുള്ള സമയമാണിതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. യു.എസിന്റെ സഹായം നിരസിച്ച് ഇറാൻ ദുബായ്: കൊറോണ വൈറസിനെ നേരിടാൻ യു.എസിൽനിന്നുള്ള സഹായം ഇറാൻ നിരസിച്ചു. വൈറസിനെ അമേരിക്ക സൃഷ്ടിച്ചതാണെന്ന ആരോപണങ്ങൾ കണക്കിലെടുത്താണിത്. എതിർക്കുന്ന രാജ്യങ്ങളെ തകർക്കാൻ അമേരിക്ക വൈറസുകളെ നിർമിച്ചതാണെന്ന ചൈനയുടെ ആരോപണം ഇറാനും ഏറ്റുപിടിക്കുകയായിരുന്നു. അമേരിക്ക മരുന്നുമാർഗം കൂടുതൽ രോഗകാരികളായ വൈറസുകളെ രാജ്യത്തേക്ക് അയച്ചേക്കുമെന്ന് പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനി ആരോപിച്ചു. തെറാപ്പിസ്റ്റുകളിലൂടെയും ഡോക്ടർമാരിലൂടെയും അമേരിക്ക ആക്രമണത്തിനു മുതിർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസ് പടർത്തിയത് യു.എസ്. ആണെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. * ബ്രിട്ടനിൽ 15 ലക്ഷത്തോളം പേർ മൂന്നുമാസം വീട്ടിലിരിക്കണം -പ്രധാനമന്ത്രി ബോറിസ് ജോൺസൺ * ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1,800 പേർക്ക് കൊറോണ * സ്പെയിനിൽ രോഗികളുടെ എണ്ണത്തിൽ 32 ശതമാനം വർധന മരണം, രോഗം സ്ഥിരീകരിച്ചവർ സ്പെയിൻ-1,720, 3,646 ബ്രിട്ടൻ-233, 5,018 ഇറാൻ-1,685, 21,638 ഫ്രാൻസ്-562, 14,459 ചൈന-3,261, 81,054 Content Highlights:Coronavirus Italy


from mathrubhumi.latestnews.rssfeed https://ift.tt/3adFsx1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages