ഇറ്റലിയില്‍ മരണസംഖ്യ കുതിച്ചുയരുന്നു, ഒറ്റ ദിവസം മരിച്ചത് 627 പേര്‍; ലോകത്താകെ മരണം 11000 കവിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

ഇറ്റലിയില്‍ മരണസംഖ്യ കുതിച്ചുയരുന്നു, ഒറ്റ ദിവസം മരിച്ചത് 627 പേര്‍; ലോകത്താകെ മരണം 11000 കവിഞ്ഞു

റോം: കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു. യൂറോപ്പിൽ മാത്രം 5000 ത്തിലധികം പേർ മരിച്ചു. ഇറ്റലി, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം 627 പേർ മരിച്ചെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ വെള്ളിയാഴ്ച റെക്കോർഡ് നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മരണസംഖ്യയിൽ ചൈനയെ മറികടന്നഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4032 ആയിട്ടുണ്ട്. സ്പെയിനിൽ മരണസംഖ്യ ആയിരം കടന്നു. 166 രാജ്യങ്ങളിലായി പടർന്ന കോവിഡ് 19 മഹാമാരി ഇതിനകം 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വൈറസിന്റെ പ്രധാന ഉറവിടമായിരുന്ന ചൈനയിൽ 87,000 പേർ രോഗമുക്തി നേടിയിട്ടുണ്ട്. Content Highlights:Coronavirus-Worldwide death toll surges past 11,000-italy


from mathrubhumi.latestnews.rssfeed https://ift.tt/2UiSxOA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages