തിരുവനന്തപുരം: കാസര്‍ഗോട്ട് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലൊരാള്‍ ഗള്‍ഫില്‍നിന്നു നാട്ടിലെത്തി ''നിരീക്ഷണത്തിലാക്കിയത്'' രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം പൂട്ടിച്ചതും കാസര്‍ഗോട്ട് കാര്യങ്ങള്‍ ''വിചിത്ര''മാണെന്നു മുഖ്യമന്ത്രിയെക്കൊണ്ടു പറയിപ്പിച്ചതും ഇയാളുടെ സഞ്ചാരപഥമാണ്.
കരിപ്പൂരില്‍ കഴിഞ്ഞ 17-നു വിമാനമിറങ്ങിയ ഇയാള്‍ അന്ന് അവിടെത്തങ്ങിയശേഷം പിറ്റേന്നു കോഴിക്കോട്ടെത്തി. അവിടെനിന്നു മാവേലി എക്‌സ്പ്രസില്‍ കാസര്‍ഗോട്ടേക്ക്. തുടര്‍ന്ന് നാട്ടില്‍ നിരവധി കല്യാണങ്ങളിലും സ്വകാര്യചടങ്ങുകളിലും പങ്കെടുത്തു. പലയിടത്തും കറങ്ങി. ഇതോടെ ജില്ലയിലെ രണ്ട് എം.എല്‍.എമാരടക്കം നിരവധിപ്പേരെ നിരീക്ഷണത്തിലാക്കേണ്ടിവന്നു. ഈ സാഹചര്യം കണക്കിലെടുത്താണു മുഖ്യമന്ത്രി കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരാഴ്ച അടച്ചിടും. ആരാധനാലയങ്ങളിലും രണ്ടാഴ്ചത്തേക്കു നിയന്ത്രണമേര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ െവെകിട്ട് അഞ്ചുവരെയേ പ്രവര്‍ത്തിക്കാവൂ. ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം. ഒരുമിച്ചുള്ള ജുമാ നമസ്‌കാരം ഒഴിവാക്കണം.
കാസര്‍ഗോഡ്, മഞ്ചേശ്വരം എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്നും എം.സി. കമറുദ്ദീനുമാണ് െവെറസ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ഹോം ക്വാറെന്റെനില്‍ പ്രവേശിച്ചത്. ദുബായില്‍നിന്നുവന്ന കാസര്‍ഗോട്ടെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചപിന്നാലെ രണ്ട് എം.എല്‍.എമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണച്ചടങ്ങില്‍വച്ചാണ് മഞ്ചേശ്വരം എം.എല്‍.എ. രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയിലാണ് എന്‍.എ. നെല്ലിക്കുന്ന് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. കഴിഞ്ഞദിവസം െവെകിട്ടോടെയാണ് കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചത്.
മാര്‍ച്ച് പതിനൊന്നിന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അതിന് ശേഷം കോഴിക്കോടുള്ള ഹോട്ടലില്‍ തങ്ങി. പന്ത്രണ്ടിന് മാവേലി എക്‌സ്പ്രസിലാണ് കാസര്‍ഗോഡ് എത്തിയത്. പന്ത്രണ്ടുമുതല്‍ 17 വരെ നാട്ടിലുണ്ടായിരുന്നു. ഈ കാലയളവില്‍ രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടികളിലും കാസര്‍ഗോഡ് നടന്ന ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയാറാക്കി സമ്പര്‍ക്കപ്പട്ടിക തയാറാക്കുക എന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പും കാസര്‍ഗോഡ് ജില്ലാ ഭരണകൂടവും ഇപ്പോള്‍ നേരിടുന്നത്. രണ്ട് ലക്ഷത്തോളം പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍ഗോഡ്. അതുകൊണ്ട് തന്നെ ഗള്‍ഫില്‍നിന്നും പ്രത്യേകിച്ചും ദുബായിലെ െനെഫ് എന്ന പ്രദേശത്തുനിന്നും അടുത്തകാലത്ത് എത്തിയിട്ടുള്ള എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ താന്‍ കലക്ടറുമായി സംസാരിച്ചിരുന്നെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സ്വയം തയാറായതാണെന്നും നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. മറ്റുള്ളവരും ഇത് മാതൃകയാക്കണം. നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബോധം വന്നിട്ടില്ല. ഈ അവധി ആഘോഷിക്കുകയാണ് പലരും. അത് ചെയ്യരുത്. ഇനിയും ഇവിടെ വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച വീട്ടിലെ കല്യാണത്തിന് പോയിരുന്നു. പക്ഷേ അന്ന് ഈ വ്യക്തിക്ക് െവെറസ് ഉണ്ട് എന്ന കാര്യം അറിയില്ലായിരുന്നു. സര്‍ക്കാരോ ആരോഗ്യവകുപ്പോ വിചാരിച്ചാല്‍ മാത്രം നമുക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ല.
ഓരോരുത്തരും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ െവെറസിനോട് പൊരുതി ജയിക്കാനാവുള്ളൂവെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. െവെറസ് ബാധിതന്‍ എം.സി ഖമറുദ്ദീനുമായി ഹസ്തദാനത്തില്‍ ഏര്‍പ്പെട്ടുവെന്നാണു സൂചന. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ നേരത്തെ രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമാണ്. 546 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 537 പേര്‍ വീടുകളിലും ഒമ്പത് പേര്‍ ആശുപത്രികളിലുമാണ്. പുതുതായി 21 പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 170 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
from mangalam.com https://ift.tt/2WwviDB
via IFTTT
No comments:
Post a Comment