തിരുവനന്തപുരം: കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂവിനോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 2400 പാസഞ്ചർ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ് റെയിൽവേ റദ്ദാക്കിയത്. ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചർ-എക്സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീർഘദൂരവണ്ടികളുടെ സർവീസ് തടസപ്പെടില്ല. കൊച്ചി മെട്രോയും ഞായറാഴ്ചസർവീസ് നടത്തില്ല.സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുവരെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ലെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. content highlights;Janata curfew: 3,700 trains cancelled on Sunday
from mathrubhumi.latestnews.rssfeed https://ift.tt/3bdc4H3
via
IFTTT
No comments:
Post a Comment